|    May 27 Sat, 2017 11:15 pm
FLASH NEWS

പശു സംരക്ഷണത്തിന്റെ പേരില്‍ അക്രമം: കര്‍ശന നടപടിക്ക് കേന്ദ്ര നിര്‍ദേശം

Published : 11th August 2016 | Posted By: SMR

ന്യൂഡല്‍ഹി: പശു സംരക്ഷണത്തിന്റെ പേരില്‍ അക്രമം നടത്തുന്നവര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നിര്‍ദേശം. പശു സംരക്ഷണത്തിന്റെ പേരില്‍ നിയമം കൈയിലെടുക്കാന്‍ ആരെയും അനുവദിക്കരുതെന്ന് സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്കും ഡിജിപിമാര്‍ക്കും ആഭ്യന്തരമന്ത്രാലയം അയച്ച കത്തില്‍ വ്യക്തമാക്കുന്നു.
ഗോ സംരക്ഷണം സംബന്ധിച്ച് ഓരോ സംസ്ഥാനത്തും വ്യത്യസ്ത നിയമങ്ങളാണുള്ളത്. ഗോവധം നിരോധിച്ച സംസ്ഥാനങ്ങളില്‍ പശുക്കളെ കൊല്ലുന്നത് നിയമവിരുദ്ധമാണ്. എന്നാല്‍, ഗോവധം തടയാനും അത് ചെയ്യുന്നവരെ ശിക്ഷിക്കാനും വ്യക്തികള്‍ക്കോ സംഘടനകള്‍ക്കോ അവകാശമില്ലെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
ഗോവധ നിരോധന നിയമം ആരെങ്കിലും ലംഘിക്കുന്നുണ്ടെങ്കില്‍ പോലിസിനെയോ ബന്ധപ്പെട്ടവരെയോ അറിയിക്കുകയാണ് വേണ്ടത്. അല്ലാതെ അതിന്റെ പേരില്‍ അവരെ നിയമം കൈയിലെടുക്കാന്‍ അനുവദിച്ചു കൂടാ. ഇങ്ങനെ ചെയ്യുന്നവര്‍ക്കെതിരേ അതിവേഗം നടപടിയെടുക്കാനും അവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാനും ആഭ്യന്തരമന്ത്രാലയം നിര്‍ദേശിക്കുന്നു. പശുസംരക്ഷണത്തിന്റെ പേരില്‍ സമീപകാലത്ത് ചില സംഘടനകളും വ്യക്തികളും നിയമം കൈയിലെടുത്തതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day