|    Jan 24 Tue, 2017 12:24 am

പശു സംരക്ഷകര്‍ക്ക് നിയമസാധുത നല്‍കാനുള്ള നടപടിക്ക് തിരിച്ചടി

Published : 4th September 2016 | Posted By: mi.ptk

Cow-

മുംബൈ: മാട്ടിറച്ചി നിരോധനം ഉറപ്പുവരുത്താന്‍ പ്രതിഫലമില്ലാതെ മൃഗസംരക്ഷണ ഉദ്യോഗസ്ഥരെ നിയമിക്കാനുള്ള മഹാരാഷ്ട്ര സര്‍ക്കാരിന്റെ തീരുമാനം ബോംബെ ഹൈകോടതി നിയോഗിച്ച പ്രത്യേക കമ്മിറ്റി റദ്ദാക്കി. ഇതോടെ ആര്‍എസ്എസ്, ബജ്‌റംഗ്ദള്‍,വിഎച്ച്പി, ഹിന്ദു സേന, ദുര്‍ഗാവാഹിനി, ശിവസേന തുടങ്ങിയ തീവ്ര ഹിന്ദുത്വ സംഘടനകളുമായി ബന്ധമുള്ള പശു സംരക്ഷകര്‍ക്ക് നിയമ സാധുത നല്‍കാനുള്ള തീരുമാനത്തിനാണ് തിരിച്ചടി നേരിട്ടിരിക്കുന്നത്.
റിട്ട. ജസ്റ്റിസ് സിഎസ് ധര്‍മാധികാരിയുടെ നേതൃത്വത്തില്‍ മൃഗസംരക്ഷണ നിയമങ്ങള്‍ നിരീക്ഷിക്കാന്‍ നിയോഗിക്കപ്പെട്ട 12 അംഗ കമ്മിറ്റിയാണ് നടപടി റദ്ദാക്കിയത്. ക്രമസമാധാന ചുമതലയില്‍ കൈകടത്താനുള്ള അവകാശം മൃഗസംരക്ഷണ വകുപ്പിനില്ലെന്ന് കമ്മിറ്റി പറഞ്ഞു. മുംബൈ പോലീസ് കമ്മീഷണര്‍,മുനിസിപ്പല്‍ കമ്മീഷണര്‍,ആഭ്യന്തര വകുപ്പ് ഉദ്യോഗസ്ഥര്‍,നാല് സ്വതന്ത്ര അംഗങ്ങള്‍ എന്നിവരുള്‍പ്പെട്ട കമ്മിറ്റിയുടേതാണ് നടപടി.
കഴിഞ്ഞ മെയ് 12നാണ് സന്നദ്ധ മൃഗസംരക്ഷണ ഉദ്യോഗസ്ഥരെ നിയമിക്കാന്‍ സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചത്.2371 അപേക്ഷകളില്‍ 60 ശതമാനത്തിലേറെയും തീവ്ര ഹിന്ദുത്വ സംഘടനകളുമായി ബന്ധമുള്ളവരില്‍ നിന്നാണെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
പശുസംരക്ഷര്‍ക്ക് പദവി നല്‍കാനുള്ള തീരുമാനം വിവാദമായതോടെ വിരമിച്ച മൃഗസംരക്ഷണ വകുപ്പ് കമ്മീഷന്‍ എസ്എസ് ഭോസ്ലെയുടെ ഏകപക്ഷീയ തീരുമാനമാണെന്ന് പറഞ്ഞ് തടിയൂരാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. എന്നാല്‍ സര്‍ക്കാരിന്റെ അറിവോടെയാണ് കമ്മീഷണറുടെ നീക്കമെന്ന് രേഖകളില്‍ വ്യക്തമാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 559 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക