|    Dec 11 Tue, 2018 5:35 pm
FLASH NEWS
Home   >  Editpage  >  Second edit  >  

പശു മതി; കാള വേണ്ട

Published : 5th December 2018 | Posted By: kasim kzm

ഭാരം വഹിക്കാനോ നിലമുഴുവാനോ ആവതില്ലാത്ത കാളകളെ കുന്നിനു മുകളില്‍ കൊണ്ടുപോയി തള്ളിയിട്ടുകൊല്ലുന്ന ഉത്തരേന്ത്യന്‍ ഗ്രാമങ്ങളെക്കുറിച്ചു കേട്ടിട്ടുണ്ട്. കാളകളില്‍ നിന്നു മോചനം നേടാന്‍ യോഗി ആദിത്യനാഥിന്റെ ഗവണ്‍മെന്റ് ഉത്തര്‍പ്രദേശില്‍ ഒരു കുറുക്കുവഴി കണ്ടെത്തിയിരിക്കുന്നു. അവയുടെ ജനനം തടയുകയെന്നതാണത്.
സെക്‌സ് സോര്‍ട്ടസ് സിസ്റ്റം എന്ന പ്രൊജക്റ്റിനു കഴിഞ്ഞദിവസം മന്ത്രിസഭ അനുമതി നല്‍കി. പശുക്കളുടെ പ്രത്യുല്‍പ്പാദനം വര്‍ധിപ്പിക്കുക, കാളകളുടെ ജനനം 90-95 ശതമാനം കുറയ്ക്കുക. അതായത്, കാളകളുടെ വംശനാശം. ഗോവധം നിരോധിക്കുകയും അറവുശാലകള്‍ അടച്ചുപൂട്ടുകയും ചെയ്തതിനെ തുടര്‍ന്ന് അലഞ്ഞുതിരിയുന്ന, ഉടമസ്ഥരില്ലാത്ത കാളകളുടെ പെരുപ്പമുണ്ടാക്കുന്ന പ്രശ്‌നങ്ങളാണ് കുറുക്കുവഴികള്‍ തേടാന്‍ ഗവണ്‍മെന്റിനെ പ്രേരിപ്പിച്ചതത്രേ. ഈ പ്രൊജക്റ്റ് അനുസരിച്ച് പശുക്കള്‍ പ്രസവിച്ച 581 കിടാവുകളില്‍ 522ഉം പെണ്‍ജാതിയില്‍പ്പെട്ടതായിരുന്നു! 300 രൂപ നല്‍കിയാല്‍ ലിംഗനിര്‍ണയം വഴി പശുക്കളുടെ പ്രസവം നിയന്ത്രണവിധേയമാക്കുമെന്നാണ് അധികൃതര്‍ പറയുന്നത്.
മനുഷ്യന്റേതായാലും മൃഗത്തിന്റേതായാലും സ്ത്രീപുരുഷാനുപാതത്തെ തകിടംമറിക്കുന്ന പദ്ധതി സ്വീകരിക്കുന്നതില്‍ ഹിന്ദുത്വ ഗവണ്‍മെന്റിനു ധര്‍മബോധമൊന്നും നോക്കാനില്ല.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss