|    Oct 23 Mon, 2017 3:37 pm
FLASH NEWS
Home   >  National   >  

പശു ആരാധകര്‍ ആക്രമണങ്ങള്‍ അഴിച്ചുവിടരുതെന്ന ആഹ്വാനവുമായി മോഹന്‍ ഭാഗവത്

Published : 18th September 2017 | Posted By: shins

ജയ്പൂര്‍: പശുവിനെ ആരാധിക്കുന്നവര്‍ ആക്രമണങ്ങള്‍ അഴിച്ചുവിടരുതെന്ന ആഹ്വാനവുമായി ആര്‍എസ്എസ് സര്‍ സംഘ്ചാലക് മോഹന്‍ ഭാഗവത്. വികാരങ്ങള്‍ എത്ര മുറിെപ്പട്ടാലും അക്രമിക്കരുതെന്നാണ് ഭാഗവതിന്റെ ആഹ്വാനം. പശുവിനെ ആരാധിക്കുന്നത് ഗുണകരമാണ്. ഗോപുജക്കുവേണ്ടി സ്വയം സമര്‍പ്പിക്കണമെന്നും ഭാഗവത് പറഞ്ഞു. ഗോരക്ഷാ പ്രവര്‍ത്തകര്‍ വ്യാപകമായി ആക്രമണങ്ങള്‍ അഴിച്ചുവിട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് പ്രസ്താവന. ചൈനീസ് ഉല്‍പന്നങ്ങള്‍ക്കു പകരം സ്വദേശി ഉല്‍പന്നങ്ങള്‍ ഉപയോഗിക്കണമെന്നും മോഹന്‍ ഭാഗവത് കൂട്ടിച്ചേര്‍ത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക