|    Oct 20 Fri, 2017 5:13 am
Home   >  Todays Paper  >  Page 5  >  

പശുവിവാദം കൊഴുപ്പിച്ച് ആര്‍എസ്എസ് പുസ്തകം

Published : 8th August 2017 | Posted By: fsq

 

തിരുവനന്തപുരം: പശു വിവാദം കൊഴുപ്പിച്ച് പശു സംരക്ഷണ പദ്ധതിയുമായി ആര്‍എസ്എസിന്റെ പുസ്തക പ്രചാരണം. പശുവിനെ രാഷ്ട്രീയ ആയുധമാക്കി ജനങ്ങള്‍ക്കിടയില്‍ സ്വാധീനം ഉറപ്പിക്കുകയാണ് പ്രചാരണത്തിലൂടെ സംഘപരിവാരം ലക്ഷ്യമിടുന്നത്. ‘മടങ്ങാം ഗ്രാമത്തിലേക്ക് ഗോവിലേക്ക് കൃഷിയിലേക്ക് പ്രകൃതിയിലേക്ക്’ എന്ന പേരില്‍ ആര്‍എസ്എസ് ഗോസേവാ വിഭാഗമാണ് പ്രസാധകര്‍. പശു സംരക്ഷണത്തിന്റെയും പരമ്പരാഗത കൃഷിരീതികളിലേക്കു മടങ്ങേണ്ടതിന്റെയും ആവശ്യകത വ്യക്തമാക്കുന്നതാണ് പുസ്തകം. ക്യൂബയിലെ പശുസംരക്ഷണ കഥയും പുസ്തകം പറയുന്നു. ക്യൂബയെ സാമ്പത്തികമായി രക്ഷപ്പെടുത്തിയതു ഗോസംരക്ഷണമാണ്. സാമ്പത്തിക തളര്‍ച്ച നേരിട്ടപ്പോള്‍ ഗോവധ നിരോധന നിയമം കര്‍ശനമായി നടപ്പാക്കി. ഗോവധത്തിലേര്‍പ്പെടുന്നവര്‍ക്ക് ഏഴു വര്‍ഷംവരെ കഠിനതടവു നല്‍കുന്ന രീതിയില്‍ നിയമം ഭേദഗതി ചെയ്തു. കേരളത്തില്‍ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ഫിഡല്‍ കാസ്‌ട്രോയുടെ ക്യൂബയെ മാതൃകയാക്കണമെന്ന സൂചനയും പുസ്തകം നല്‍കുന്നു. ബിഫ് ഫെസ്റ്റുകള്‍ പെരുകുമ്പോള്‍ നേട്ടമുണ്ടാക്കുന്നതു മരുന്നു കമ്പനികളാണ്. 1948ല്‍ മരുന്നുല്‍പാദനം 12 കോടിയായിരുന്നു. 1990- 91 കാലഘട്ടത്തില്‍ ഇതു 4,300 കോടിയായി. ബീഫ് ശരീരത്തില്‍ ദോഷകരമായ കൊഴുപ്പുണ്ടാക്കുന്നു. ഈ കൊഴുപ്പില്‍നിന്നു ശരീരത്തിനു വൈറ്റമിന്‍ ലഭിക്കുന്നില്ല. ഇത് അള്‍സര്‍ ഉണ്ടാക്കുന്നു. ആധികാരിക ഗ്രന്ഥങ്ങളോ ശാസ്ത്രീയ പ്രബന്ധങ്ങളോ വ്യക്തമാക്കാതെയാണ് ഇവ വിവരിക്കുന്നത്. ശാസ്ത്രീയ അടിത്തറയൊന്നും വെളിപ്പെടുത്താതെ നിഗമനങ്ങള്‍ മുന്നോട്ടുവയ്ക്കുന്ന പുസ്തകത്തിന്റെ ഉള്ളടക്കം ചോദ്യം ചെയ്യപ്പെടുകയാണ്. ഗോ മൂത്രത്തിന്റെ മഹത്വം, പശു ഓക്‌സിജന്‍ പുറന്തള്ളുന്നു തുടങ്ങിയ വിചിത്ര വാദങ്ങളും പുസ്തകത്തിലുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക