|    Jan 21 Sat, 2017 1:33 am
FLASH NEWS
Home   >  Life   >  

പശുവിന്റെ സ്വകാര്യത നഷ്ടപ്പെടാതിരിക്കാന്‍ ഗൂഗിള്‍ ചെയ്തത്

Published : 20th September 2016 | Posted By: frfrlnz

street-view
ന്യൂയോര്‍ക്ക്:പശുവിന്റെ സ്വകാര്യത നഷ്ടപ്പെടാതിരിക്കാന്‍ ശ്രമിച്ച ‘ഗൂഗിള്‍ സ്ട്രീറ്റ് വ്യൂവിന് സോഷ്യല്‍ മീഡിയയില്‍ പരിഹാസം. ഗൂഗിള്‍ മാപ്പില്‍ സ്ട്രീറ്റ് വ്യൂ നോക്കുമ്പോള്‍ വ്യക്തികളുടെ സ്വകാര്യത നഷ്ടപ്പെടാതിരിക്കാന്‍ ചിത്രം അവ്യക്തമായി കാണിക്കാറുണ്ട്. എന്നാല്‍ പശുവിന്റെ സ്വകാര്യത നഷ്ടപ്പെടാതിരിക്കാന്‍  മുഖം അവ്യക്തമാക്കിയതാണ്  ഗൂഗിളിനെ നവമാധ്യമങ്ങള്‍ പരിഹാസ പാത്രമാക്കിയിരിക്കുന്നത്.  മുഖം അവ്യക്തമാക്കിയ തരത്തില്‍ ഗൂഗിള്‍ സ്ട്രീറ്റ് വ്യൂവില്‍ വന്ന പശുവിന്റെ ചിത്രം ട്വിറ്റിലാണ് ആദ്യം വന്നത്. ഇപ്പോള്‍ ഇത് സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്. പശുവിന്റെ സ്വകാര്യതയ്ക്ക് പോലും ഗൂഗിള്‍ വലിയ പ്രാധാന്യം നല്‍കുന്നല്ലോ എന്നാണ് നവമാധ്യമങ്ങളിലെ ട്രോളര്‍മാരുടെ പരിഹാസം.
ദി ഗാര്‍ഡിയന്‍ പത്രത്തിന്റെ എഡിറ്റര്‍ ഡേവിഡ് ഷരിയാത് മദാരിയാണ് പശുവിന്റെ ഗൂഗിള്‍ മുഖം മാസ്‌ക് ചെയ്ത ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. ലണ്ടനിലെ കേംബ്രിഡ്ജ് പ്രദേശത്തിനടുത്തുനിന്നുള്ളതാണേ്രത ഈ സ്ര്ടീറ്റ് വ്യൂ ചിത്രം.
ഗൂഗിള്‍ മാപ്പിലെയും ഗൂഗിള്‍ എര്‍ത്തിലെയും ദൃശ്യങ്ങള്‍ കൂടുതല്‍ വിശദമായും വ്യക്തമായും കാണാന്‍ അനുവദിക്കുന്ന സംവിധാനമാണ് സ്ര്ട്രീറ്റ് വ്യൂ. നഗരങ്ങളും പട്ടണങ്ങളും കൂടുതല്‍ വ്യക്്തമായി വിവിധ തലത്തില്‍ കാണാന്‍ ഇതിലൂടെ സാധിക്കും. പാതകളുടെ ചുറ്റും 360 ഡിഗ്രിയിലുള്ള ദൃശ്യങ്ങള്‍ വ്യക്തതയോടെ ഇതു വഴി കാണാം. 2008 ല്‍ അമേരിക്കയിലാണ് ഗൂഗിള്‍ സ്ട്രീറ്റ് വ്യൂവിന് തുടക്കമിട്ടത്. 27 രാജ്യങ്ങളില്‍ ചിത്രീകരണം നടത്തിയശേഷം ഇന്ത്യയില്‍ ബാംഗ്ലൂരിലാണ് ആദ്യമായി ചിത്രീകരണം ആരംഭിച്ചത്. 360 ഡിഗ്രിയില്‍ ചിത്രം എടുക്കാന്‍ സാധിക്കുന്ന പനോരമിക് ക്യാമറ കാറിലും മുച്ചക്ര വാഹനങ്ങളിലും ഘടിപ്പിച്ചാണ് ചിത്രീകരണം..

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 573 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക