|    Oct 20 Fri, 2017 9:47 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

പശുവിന്റെ പ്രയോജനങ്ങളെക്കുറിച്ച് ഗവേഷണം നടത്താന്‍ സര്‍ക്കാര്‍ സമിതി

Published : 17th July 2017 | Posted By: mi.ptk

ന്യൂഡല്‍ഹി: പശുവിന്റെ പ്രയോജനങ്ങളെക്കുറിച്ച് ശാസ്ത്രീയ പിന്‍ബലത്തോടെ ഗവേഷണം നടത്താന്‍ കേന്ദ്രം 19 അംഗ സമിതി രൂപീകരിച്ചു. ആര്‍എസ്എസും വിഎച്ച്പിയുമായി ബന്ധപ്പെട്ട സംഘടനകളിലെ മൂന്നംഗങ്ങള്‍ സമിതിയിലുണ്ട്. ചാണകം, ഗോമൂത്രം, പാല്‍, തൈര്, നെയ്യ് എന്നിവയെക്കുറിച്ച് ഗവേഷണം നടക്കും.സമിതിയുടെ തലവന്‍ ശാസ്ത്രസാങ്കേതിക മന്ത്രി ഹര്‍ഷ്‌വര്‍ധനാണ്. നാഷനല്‍ സ്റ്റിയറിങ് കമ്മിറ്റി എന്നാണു സമിതിയുടെ പേര്. ശാസ്ത്രസാങ്കേതികം, ജൈവസാങ്കേതികവിദ്യ എന്നീ വകുപ്പുകളിലെ സെക്രട്ടറിമാരും ഡല്‍ഹി ഐഐടിയിലെ ശാസ്ത്രജ്ഞന്‍മാരും സമിതിയിലെ അംഗങ്ങളാണ്. ആര്‍എസ്എസുമായും വിഎച്ച്പിയുമായും ബന്ധപ്പെട്ട യഥാക്രമം വിജ്ഞാന്‍ ഭാരതി, ഗോവിജ്ഞാന്‍ അനുസന്ധാന്‍ കേന്ദ്ര എന്നീ സംഘടനകളിലെ മൂന്നുപേരും സമിതി അംഗങ്ങളാണ്. സമിതി രൂപീകരണം സംബന്ധിച്ച സര്‍ക്കുലര്‍ സര്‍ക്കാര്‍ പുറത്തിറക്കിയിട്ടുണ്ട്.ഗോരക്ഷയുടെ പേരില്‍ ആക്രമണം വര്‍ധിക്കുന്നതിനിടെയാണ് സര്‍ക്കാര്‍ സമിതി രൂപീകരിച്ചിരിക്കുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക