|    Jul 23 Mon, 2018 8:37 pm
FLASH NEWS

പശുവിന്റെ പേരില്‍ ന്യൂനപക്ഷങ്ങളെ കൊന്നൊടുക്കുന്നു: കെ മുരളീധരന്‍

Published : 16th September 2017 | Posted By: fsq

 

നെട്ടൂര്‍: പശുവിന്റെ പേരില്‍ ന്യൂനപക്ഷങ്ങളെ കൊന്നൊടുക്കുന്ന ഭയാനകരമായ അവസ്ഥയാണ് രാജ്യത്ത് നിലനില്‍ക്കുന്നതെന്ന് കെ മുരളീധരന്‍. ഇന്ദിരാഗാന്ധി ജന്മ ശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് മാടവനയില്‍ കോണ്‍ഗ്രസ് സംഘടിപിച്ച കുടുംബ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒരുമിച്ച് ജീവിക്കുന്ന സമൂഹത്തില്‍ ജാതിയുടെയും മതത്തിന്റെയും പേരില്‍ വേര്‍തിരുവുണ്ടാക്കി തിരഞ്ഞെടുപ്പില്‍ ജയിക്കാനാണ് നരേന്ദ്ര മോദി ശ്രമിച്ച് കൊണ്ടിരിക്കുന്നത്. കൊല്ലത്തെ പുറ്റിങ്ങള്‍ വെടിക്കെട്ട് അപകടമുണ്ടായപ്പോള്‍ പറന്നെത്തിയ പ്രധാനമന്ത്രിക്ക് തന്റെ മണ്ഡലമായ ഖോരക്ക് പൂരിലേക്ക് പോവാന്‍ സമയമുണ്ടായില്ലെന്നും മുരളീധരന്‍ പറഞ്ഞു. സ്വാഗത സംഘം ചെയര്‍മാന്‍ വി കെ ശ്രീധരന്‍ അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് ടി ജെ വിനോദ് മുഖ്യാതിഥിയായി. ഐഎന്‍ടിയുസി ജില്ല പ്രസിഡന്റ് കെ കെ ഇബ്രാഹീം കുട്ടി മുതിര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആദരിച്ചു. ഡിസിസി സെക്രട്ടറി ആര്‍ കെ സുരേഷ് ബാബു അവാര്‍ഡ് വിതരണം നടത്തി. കെപിസിസി അംഗം സുധാംബിക, ഡിസിസി വൈസ് പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, സെക്രട്ടറി പോളച്ചന്‍ മണിയംകോട്, ഷെറിന്‍ വര്‍ഗീസ്, പി എ അബ്ദുല്‍ ലത്തീഫ് , ബെയ്‌സിന്‍ മൈലന്തറ, കെ എം ദേവദാസ്, എം ജെ ജോസഫ് സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss