|    Jul 16 Mon, 2018 10:15 pm
FLASH NEWS

പശുവിന്റെ ജഡവുമായി നടുറോഡില്‍ നാട്ടുകാരുടെ പ്രതിഷേധം

Published : 16th September 2017 | Posted By: fsq

 

സുല്‍ത്താന്‍ ബത്തേരി: നെന്മേനി പഞ്ചായത്തിലെ ചീരാല്‍, കഴമ്പ് പ്രദേശങ്ങളില്‍ ഇടവിട്ട ദിവസങ്ങളില്‍ വളര്‍ത്തുമൃഗങ്ങളെ കടുവ വകവരുത്തിയതില്‍ പ്രതിഷേധിച്ച്് നാട്ടുകാര്‍ ഇന്നലെയും പശുവിന്റെ ജഡവുമായി റോഡ് ഉപരോധിച്ചു. സുല്‍ത്താന്‍ ബത്തേരി-ഊട്ടി അന്തര്‍സംസ്ഥാന പാതയില്‍ നമ്പിക്കൊല്ലിയിലാണ് പാത ഉപരോധിച്ചത്. കടുവയെ വ്യാഴാഴ്ച തന്നെ വെടിവച്ച് പിടികൂടുക, നഷ്ടപരിഹാരം ഉടന്‍ നല്‍കുക, കലക്ടറോാ എഡിഎമ്മോ സ്ഥലത്തെത്തി ഇക്കാര്യങ്ങളില്‍ നാട്ടുകാര്‍ക്ക് ഉറപ്പുനല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പശുവിന്റെ ജഡം റോഡിനുനടുവില്‍ വച്ച് ഉപരോധം തീര്‍ത്തത്്. രാവിലെ എട്ടു മണിയോടെ ഉപരോധം ആരംഭിച്ചു. ഇതേ പാതയില്‍ ആദ്യം പുത്തന്‍കുന്നിലും നാട്ടുകാര്‍ റോഡ്് ഉപരോധിച്ചെങ്കിലും പിന്നീട് ഇവിടത്തെ ഉപരോധം പിന്‍വലിച്ച് നമ്പിക്കൊല്ലിയില്‍ മാത്രമായി ഉപരോധം. റോഡ് ഉപരോധിച്ചതോടെ ഇതുവഴിയുള്ള വിദ്യാര്‍ഥികളടക്കമുള്ള യാത്രക്കാര്‍ ബുദ്ധിമുട്ടിലായി. പലതവണ ജനപ്രതിനിധികള്‍ വന്ന് പ്രതിഷേധക്കാരുമായി ചര്‍ച്ച നടത്തിയെങ്കിലും കലക്ടര്‍, അല്ലെങ്കില്‍ എഡിഎം സ്ഥലത്തെത്തി ഉറപ്പുതരാതെ ഉപരോധത്തില്‍ നിന്നു പിന്‍മാറില്ലന്ന ഉറച്ചനിലപാടിലായിരുന്നു. വീണ്ടും സ്ഥലത്തെത്തിയ സുല്‍ത്താന്‍ ബത്തേരി തഹസില്‍ദാര്‍ എം ജെ സണ്ണിയുടെ നേതൃത്തില്‍ ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളും ജനപ്രതിനിധികളും വിവിധ രാഷ്ട്രീയപ്പാര്‍ട്ടി പ്രിതനിധികളും തമ്മില്‍ ചര്‍ച്ച നടത്തി. തുടര്‍ന്ന് പ്രതിഷേധക്കാരുമായും ചര്‍ച്ച നടന്നു. കടുവയെ കാട്ടിലേക്ക്് വിടാതെയും വനംവകുപ്പ്് ഉദ്യോഗസ്ഥരെ പല സ്‌ക്വാഡുകളാക്കി തിരിച്ച് പട്രോളിങ് ശക്തമാക്കിയും മയക്കുവെടി വച്ച് പിടികൂടണമെന്ന് ജില്ലാ കലക്ടര്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന് ഫോണിലൂടെ നിര്‍ദേശം നല്‍കിയതായി തഹസില്‍ദാര്‍ പ്രതിഷേധക്കാരെ അറിയിച്ചു. കൂടാതെ കഴമ്പില്‍ കടുവയെ പിടികൂടുന്നതിനായി കൂട്് അടിയന്തരമായി സ്ഥാപിക്കും. ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാമെന്നും ഇതില്‍ വെറ്ററിനറി ഡോക്ടര്‍ പറയുന്ന തുക 48 മണിക്കൂറിനകവും ബാക്കി തുക സര്‍ക്കാരില്‍ നിന്നു വാങ്ങി നല്‍കാമെന്നും ജില്ലാ കലക്ടര്‍ ഉറപ്പുനല്‍കിയതായും തഹസില്‍ദാര്‍ പറഞ്ഞു. എംഎല്‍എയുടെ അധ്യക്ഷതയില്‍ എറ്റവും അടുത്തദിവസം ചീരാലില്‍ സര്‍വകക്ഷിയോഗം ചേരുമെന്നും തഹസില്‍ദാര്‍ അറിയിച്ചു. ഇതോടെയാണ് മൂന്നു മണിക്കൂര്‍ നീണ്ടുനിന്ന റോഡ് ഉപരോധം നാട്ടുകാര്‍ പിന്‍വലിച്ചത്. ചര്‍ച്ചയ്ക്ക്്് ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളായ വി ടി ബേബി, എം എം സുരേഷ്, കെ ആര്‍ സാജന്‍, എന്‍ സിദ്ദീഖ്, അബ്ദുല്‍ സലീം, നെന്മേനി പഞ്ചായത്ത് പ്രസിഡന്റ് സി ആര്‍ കറപ്പന്‍, ജനപ്രതിനിധികളായ ബെന്നി കൈനിക്കല്‍, പി കെ രാമചന്ദ്രന്‍, ലളിത കുഞ്ഞന്‍, ബിന്ദു മണികണ്ഠന്‍, കെ സി കെ തങ്ങള്‍, യു കെ പ്രേമന്‍, നേതാക്കളായ വി മോഹനന്‍, പി ശിവശങ്കരന്‍, ഡി പി രാജശേഖരന്‍ പങ്കെടുത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss