|    Sep 23 Sat, 2017 10:12 pm
FLASH NEWS
Home   >  National   >  

പശുവിന്റെ ജഡം നീക്കിയില്ല;ഗുജറാത്തില്‍ ഗര്‍ഭിണിക്ക് നേരെ അക്രമം

Published : 25th September 2016 | Posted By: mi.ptk

dalit-woman

ഗുജറാത്ത്: പശുവിന്റെ ജഡം നീക്കിയില്ലെന്നാരോപിച്ച് ഗുജറാത്തില്‍ ഗര്‍ഭിണി ഉള്‍പ്പെടെയുള്ള ദലിത് കുടുംബത്തിലെ ആറ് പേര്‍ക്ക് നേരെ ആക്രമണം. ബനാസികന്ത ജില്ലയിലെ കര്‍ജ ഗ്രാമത്തില്‍ സംഗീതബെന്‍(25) എന്ന ഗര്‍ഭിണിക്കാണ് ക്രൂര മര്‍ദ്ദനമേറ്റത്. ഇവരുടെ ഭര്‍ത്താവ് നിലേഷ്ഭായ് റണവാസിയ അടക്കം അഞ്ചുപേര്‍ക്ക് നേരെയും ആക്രമണമുണ്ടായി.
ദര്‍ബാര്‍ സമുദായത്തില്‍പെട്ട ആളുകളാണ് അക്രമം നടത്തിയതെന്നും സംഭവത്തില്‍ ആറ് പേരെ അറസ്റ്റ് ചെയ്തതായും പോലീസ് പറഞ്ഞു. ബട് വര്‍സിന്‍ ചൗഹാന്‍, മന്‍കുന്‍സിന്‍ ചൗഹാന്‍, യോഗിസിന്‍ ചൗഹാന്‍, ബാബര്‍സിന്‍ ചൗഹാന്‍, ദിവിര്‍സിന്‍ ചൗഹാന്‍, നരേന്ദ്രസിന്‍ ചൗഹാന്‍ എന്നിവരാണ് അറസ്റ്റിലായത്.
പശുക്കളുടെ ജഡം നീക്കി ഫാം വൃത്തിയാക്കി തകരണമെന്ന് അക്രമികളിലൊരാള്‍ നിലിഷിനോടും ഭാര്യ സംഗീതയോടും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തങ്ങള്‍ ഈ ജോലി ചെയ്യില്ലെന്ന് അറിയിച്ചതിനെതുടര്‍ന്ന് 10 അംഗ സംഘം രാത്രി വീട്ടില്‍ അതിക്രമിച്ചുകയറുകയും കുടുംബാംഗങ്ങളെ മര്‍ദ്ദിക്കുകയും ചീത്തവിളിക്കുകയുമായിരുന്നു.ചത്ത പശുക്കളെ നീക്കി ഫാം വൃത്തിയാക്കി തന്നില്ലെങ്കില്‍ സംഗീതയെ കൊല്ലുമെന്നും അക്രമികള്‍ ഭീഷണിപ്പെടുത്തിയിരുന്നു. മര്‍ദ്ദനത്തില്‍ ഗര്‍ഭിണിയായ സംഗീതയുടെ വയറിന് മര്‍ദ്ദനമേറ്റു. ഇവര്‍ ഇപ്പോള്‍ പുലന്‍പുര്‍ സിവില്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. സംഭവത്തെ തുടര്‍ന്ന് പോലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക