|    Mar 27 Mon, 2017 12:37 am
FLASH NEWS

പശുവിനെ രാഷ്ട്രമാതാവായി പ്രഖ്യാപിക്കണമെന്ന് ശിവസേന എം പി

Published : 22nd December 2015 | Posted By: G.A.G

cow

ന്യൂഡല്‍ഹി :  പശുവിനെ രാഷ്ട്രമാതാവായി പ്രഖ്യാപിക്കണമെന്ന് ശിവസേന എംപി ചന്ദ്രകാന്ത് ഖൈര്‍ ലോകസഭയില്‍ ആവശ്യപ്പെട്ടു. പശു നമുക്കു തരുന്ന പാല്‍, മൂത്രം, ചാണകം എന്നിവയുടെ ഗുണഗണങ്ങള്‍ വിലമതിക്കാനാകാത്തതാണെന്നു ചൂണ്ടിക്കാട്ടിയാണ് ശിവസേനാ എംപി ഇത്തരമൊരു ആവശ്യം ശൂന്യവേളയില്‍ സഭയില്‍ ഉന്നയിച്ചത്. ഭഗവത് ഗീതയെ ദേശീയഗ്രന്ഥമായി പ്രഖ്യാപിക്കണമെന്ന് ബിജെപി അംഗങ്ങള്‍ ലോകസഭയില്‍ ആവശ്യപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് ശിവസേനാ എംപി ഇത്തരമൊരു ആവശ്യം മുന്നോട്ടുവെച്ചത്.

പശുവിനെ ‘രാഷ്ട്രമാതാ’വായി പ്രഖ്യാപിക്കാന്‍ ‘മദര്‍ ഇന്ത്യ’ പ്രചാരണവുമായി ബി.ജെ.പി. എം.പി. യോഗി ആദിത്യനാഥ് നേരത്തേ രംഗത്തുണ്ട്്. ബി.ജെ.പി. വിജയകരമായി നടപ്പാക്കിയ മിസ്ഡ് കോള്‍ സംവിധാനമാണ് പ്രചാരണപരിപാടിയില്‍   അംഗത്വമെടുക്കാന്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്.  ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ഹിന്ദു യുവവാഹിനി മദര്‍ ഇന്ത്യ പ്രചാരണത്തിന് തുടക്കമിട്ട് അലിഗഢില്‍ ജനങ്ങള്‍ക്ക് ബന്ധപ്പെടാവുന്ന ടെലിഫോണ്‍ നമ്പറും പുറത്തിറക്കിയിരുന്നു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക