|    Jan 19 Thu, 2017 10:15 am

പശുവിനെ രാഷ്ട്രമാതാവാക്കണമെന്ന്; വിഷം കഴിച്ച് ഒരാള്‍ മരിച്ചു

Published : 19th March 2016 | Posted By: G.A.G

gomathaരാജ്‌കോട്ട്: പശുവിനെ രാഷ്ട്രമാതാവായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ഗുജറാത്തില്‍ വിഷം കഴിച്ച് ഒരാള്‍ മരിച്ചു. എട്ടുപേരുടെ നിലഗുരുതരമായി തുടരുന്നു. രാജ്‌കോട്ടിലെ സര്‍ക്കാര്‍ ഓഫിസിന് പുറത്തു നടന്ന റാലിക്കിടെയാണ് പശുവിനെ ആരാധിക്കുന്നവര്‍ വിഷം കഴിച്ചത്.

റാലി നടക്കുമ്പോള്‍ അവിടെ ഉണ്ടായിരുന്ന പോലിസിന്റെ കണ്ണുവെട്ടിച്ച് 8 പേര്‍ എങ്ങനെ വിഷം കഴിച്ചെന്നും വിഷം എവിടെനിന്നു ലഭിച്ചെന്നും അന്വേഷിക്കുമെന്ന് മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥന്‍ കല്‍പേഷ് ചാവ്ദ പറഞ്ഞു. ഗോവധവും ഗോമാംസ വില്‍പനയും ഗുജറാത്തില്‍ നിയമം മൂലം നിരോധിച്ചിട്ടുണ്ട്. തങ്ങ—ളുടെ ദൈവമായ പശുക്കളുടെ സംരക്ഷണം ഉറപ്പുവരുത്തണമെന്നും അവയെ രാഷ്ട്രമാതാവായി പ്രഖ്യാപിക്കണമെന്നും പ്രതിഷേധത്തില്‍ പങ്കെടുത്ത ദവാല്‍ പാണ്ഡ്യ പറഞ്ഞു.
ഇതേ ആവശ്യം ഉന്നയിച്ച് രാജ്‌കോട്ടിലെ റോഡ് ഉപരോധിച്ച 17 ഓളം പ്രവര്‍ത്തകരെ പോലിസ് തടഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 318 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക