|    Jun 23 Sat, 2018 6:21 am
FLASH NEWS
Home   >  National   >  

പശുവിനെ ദേശീയമൃഗമായി പ്രഖ്യാപിക്കണമെന്ന് മൗലാനാ അര്‍ശദ് മഅ്ദനി

Published : 11th May 2017 | Posted By: shins

ന്യൂഡല്‍ഹി: പശുവിനെ ദേശീയമൃഗമായി പ്രഖ്യാപിക്കുന്ന കാര്യം പരിഗണിക്കണമെന്ന് ജംഇയ്യതുല്‍ ഉലമായേ ഹിന്ദ് പ്രസിഡന്റ് മൗലാനാ സഈദ് അര്‍ശദ് മഅ്ദനി. സര്‍ക്കാര്‍ പശുവിന് ദേശീയമൃഗ പദവി നല്‍കുകയാണെങ്കില്‍ തങ്ങള്‍ അതിനെ പിന്തുണയ്ക്കുമെന്നും ഗോരക്ഷകരുടെ അക്രമം മൂലം രാജ്യത്തു ഭീതിയുടെ അന്തരീഷം നിലനില്‍ക്കുന്നതായും അദ്ദേഹം പറഞ്ഞു. ‘മതത്തെ ചൂഷണം ചെയ്ത് ഗോരക്ഷകര്‍ രാജ്യത്തു കൊള്ളയും കൊലപാതകവും നടത്തുകയാണ്. ഹിന്ദു സഹോദരന്‍മാരുടെ മതവികാരങ്ങളെ ഞങ്ങള്‍ ആദരിക്കുന്നു. പക്ഷേ, നിയമം കയ്യിലെടുക്കാന്‍ ആരെയും അനുവദിക്കരുത്, അദ്ദേഹം പറഞ്ഞു. അതേസമയം, മുത്തലാഖ് പ്രശ്‌നം മതകാര്യമാണെന്നും സ്വീകാര്യമായ പരിഹാരം സുപ്രീം കോടതി കണ്ടെത്തിയാല്‍ അംഗീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss