|    Nov 13 Tue, 2018 9:19 pm
FLASH NEWS
Home   >  National   >  

‘പശുവിനെ കൊന്നവരെ കൊന്ന് ആയിരം തവണ ജയിലില്‍ പോവാന്‍ തയ്യാര്‍’ ആള്‍ക്കൂട്ട കൊലയിലെ പ്രതി

Published : 7th August 2018 | Posted By: afsal ph

‘ജനങ്ങള്‍ എന്റെ പേരില്‍ മുദ്രാവാക്യം മുഴക്കി. അവരെന്നെ രണ്ട് കയ്യും നീട്ടി സ്വീകരിച്ചു. എനിക്ക് അഭിമാനം തോന്നി. ആരെങ്കിലും പശുവിനെ കൊന്നാല്‍ അവരെ കൊന്ന് വേണമെങ്കില്‍ ആയിരം തവണ ജയിലില്‍ പോകാനും ഞങ്ങള്‍ തയ്യാറാണ്’. ‘സര്‍ക്കാര്‍ ഞങ്ങള്‍ക്കൊപ്പമായതിനാല്‍ പൊലിസും ഞങ്ങള്‍ക്കൊപ്പമാണ്. അസം ഖാന്‍ ഭരണത്തിലുണ്ടായിരുന്നപ്പോള്‍ ഇതൊന്നും നടക്കില്ലായിരുന്നു (യുപിയില്‍ സമാജ്!വാദി പാര്‍ട്ടി സര്‍ക്കാരില്‍ മന്ത്രിയായിരുന്നു അസംഖാന്‍).
യുപി ഹാപൂരില്‍ കാസിം ഖുറേഷിയെന്ന 45 വയസ്സുകാരനെ മര്‍ദ്ദിച്ചുകൊന്ന കേസിലെ പ്രതിയായ രാകേഷ് സിസോദിയയാണ് ഇങ്ങനെ പറഞ്ഞത്. ജാമ്യം നേടി പുറത്തിറങ്ങിയ രാകേഷ് എന്‍ഡിടിവിയോടാണ് കൊല ചെയ്തതില്‍ ഒരു കുറ്റബോധവുമില്ലെന്ന് വെളിപ്പെടുത്തിയത്.
‘അവര്‍ പശുവിനെ വകവരുത്തിയതിനാല്‍ ഞാന്‍ അവരെ കൊന്നു. ജയിലില്‍ പോകാന്‍ എനിക്ക് ഭയമില്ല. ഞാനത് ജയിലറോട് തുറന്നുപറഞ്ഞിട്ടുണ്ട്’,
ജൂലൈയില്‍ ജാമ്യം നേടി പുറത്തിറങ്ങിയ തനിക്ക് ലഭിച്ച ഊഷ്മളമാണ് നാട്ടുകാര്‍ നല്‍കിയത്. ‘മൂന്നോ നാലോ കാര്‍ എന്നെ കൊണ്ടുപോകാനായി ജയിലിലേക്ക് വന്നു’. രാകേഷ് സിസോദി പറയുന്നു.
യു.പിയിലെ ഹാപൂരില്‍ ജൂണ്‍ 18നാണ് കാസിമിനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചുകൊന്നത്. കൂടെയുണ്ടായിരുന്ന 65കാരനായ സമിയുദ്ദീന് ആക്രമണത്തില്‍ മാരകമായി പരിക്കേറ്റു. ആക്രമണത്തില്‍ അവശനായ കാസിം കുടിക്കാന്‍ വെള്ളംചോദിച്ചപ്പോള്‍ നല്‍കാതിരുന്നതിനെയും രാകേഷ് സിസോദിയ ന്യായീകരിച്ചു. പശുവിനെ കൊന്നയാള്‍ക്ക് വെള്ളം കുടിക്കാന്‍ അര്‍ഹതയില്ലെന്നാണ് രാകേഷ് പ്രതികരിച്ചത്.
അക്രമം നടക്കുമ്പോള്‍ താന്‍ സ്ഥലത്തില്ലായിരുന്നുവെന്നും കൊലപാതകത്തില്‍ പങ്കില്ലെന്നും കോടതിയില്‍ പറഞ്ഞ രാകേഷ് സിസോദിയ ഒളിക്യാമറയുമായി സമീപിച്ച എന്‍ഡിടിവി റിപ്പോര്‍ട്ടറോടാണ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss