|    Jan 24 Tue, 2017 4:56 pm
FLASH NEWS

പശുവിനെ കശാപ്പ് ചെയ്‌തെന്ന് ആരോപിച്ച് മുസഫര്‍ നഗറില്‍ വീട് ആക്രമിച്ചു

Published : 31st July 2016 | Posted By: sdq

resizer

മുസഫര്‍ നഗര്‍: പശുവിനെ കശാപ്പ് ചെയ്‌തെന്ന് ആരോപിച്ച് മുസഫര്‍ നഗറില്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ വീട് ആക്രമിച്ചു. കന്ദ്‌ല ഗ്രാമത്തിലെ സീഷാന്‍ ഖുറൈഷിയുടെ വീടിന് നേരെയാണ് സംഘപരിവാര  പ്രവര്‍ത്തകര്‍ ആക്രമണം നടത്തി കേടുപാടുകള്‍ വരുത്തിയത്. വീടിന് തീയിടാനുള്ള ശ്രമവും നടന്നു. സ്ഥലത്ത് പോലീസ് എത്തിയിട്ടുണ്ടെന്നും സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്നും പോലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി.


സംഘപരിവാര പ്രവര്‍ത്തകര്‍ വീട് ആക്രമിക്കാനെത്തിയതോടെ ഖുറൈഷിയും ഭാര്യ ഷെഹ്നാസും മക്കളും വീട്ടില്‍ നിന്ന് രക്ഷപ്പെട്ടിട്ടുണ്ടെന്നും കുടുംബത്തിനെതിരെ പശുവിന് അറുത്തെന്ന ആരോപണത്തെ തുടര്‍ന്ന് കേസ് എടുത്തിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി. സ്ഥലത്ത് ശക്തമായ പോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 655 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക