|    Nov 17 Sat, 2018 5:59 am
FLASH NEWS
Home   >  Todays Paper  >  page 7  >  

പശുവിനെ കണ്ടുകെട്ടി; നഗരസഭാ ജീവനക്കാര്‍ക്ക് മര്‍ദനം

Published : 11th August 2018 | Posted By: kasim kzm

സൂറത്ത്: തെരുവില്‍ അലഞ്ഞുതിരിഞ്ഞ പശുവിനെ കണ്ടുകെട്ടിയ നഗരസഭാ ജീവനക്കാര്‍ക്ക് ആള്‍ക്കൂട്ടത്തിന്റെ മര്‍ദനം. ഗുജറാത്തിലെ സൂറത്ത് നഗരസഭാ ജീവനക്കാര്‍ക്കാണ് മര്‍ദനമേറ്റത്. സൂറത്ത് നഗരസഭാ ശുചീകരണ സബ് ഇന്‍സ്‌പെക്ടര്‍ ഹര്‍ഷദ് കെരോഡിന്റെ പരാതിയില്‍ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തു. അലഞ്ഞുതിരിഞ്ഞ പശു ഭീഷണി സൃഷ്ടിക്കുന്നുവെന്ന വിവരം കിട്ടിയതിനെ തുടര്‍ന്നാണ് കെരോഡും സംഘവും നഗരത്തിലെ അംറോലി മേഖലയിലെത്തിയത്. പശുവിനെ കണ്ടുകെട്ടുകയും ചെയ്തു. ഉടന്‍ സ്ഥലത്തെത്തിയ റബാരി സമുദായത്തില്‍പെട്ട 50ലേറെ പേരടങ്ങുന്ന സംഘം നഗരസഭാ ജീവനക്കാരെ ആക്രമിച്ചു. ജീവനക്കാര്‍ തങ്ങള്‍ എത്തിയ വാഹനത്തില്‍ അഭയം തേടുകയായിരുന്നു. അക്രമികള്‍ ജീവനക്കാരുടെ വാഹനം ഘെരാവോ ചെയ്തു. ഭീഷണിമൂലം ഒരു മണിക്കൂറിലേറെ അവര്‍ക്ക് വാഹനത്തില്‍ കഴിയേണ്ടിവന്നു. പശുവിനെ കണ്ടുകെട്ടിയ സംഘത്തിലെ ദലിത് ജീവനക്കാരായ ദമ്പതികളെ അക്രമികള്‍ അധിക്ഷേപിച്ചു. പോലിസ് എത്തിയ ശേഷമാണ് സംഘത്തിനു രക്ഷപ്പെടാനായത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss