|    Feb 21 Wed, 2018 5:16 am
FLASH NEWS
Home   >  National   >  

‘പശുവിനെ കടത്തുന്നവരും കശാപ്പുകാരും കൊല്ലപ്പെടും’; പരസ്യ ഭീഷണിയുമായി ബി ജെ പി എംഎല്‍എ ഗ്യാന്‍ ദേവ് അഹൂജ

Published : 25th December 2017 | Posted By: Jesla

അല്‍വാര്‍: പശുക്കളെ കടത്തുന്നവരേയും കശാപ്പ് ചെയ്യുന്നവരേയും കൊന്ന്കളയുമെന്ന മുന്നറിയിപ്പുമായി രാജസ്ഥാനില്‍ നിന്നുള്ള ബിജെപി എംഎല്‍എ ഗ്യാന്‍ ദേവ് അഹൂജ.


കഴിഞ്ഞ ദിവസം രാജസ്ഥാനിലെ അല്‍വാര്‍ ജില്ലയില്‍ പശുവിനെ കടത്തിയെന്നാരോപിച്ച് സാക്കിര്‍ എന്ന യുവാവിനെ ഗോസംരക്ഷകര്‍ ആക്രമിച്ചിരുന്നു. പിന്നീട് സാക്കിറിനെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു.ഈ സംഭവത്തിനോട് പ്രതികരിക്കവെയാണ് അഹൂജ വിവാദ പരാമര്‍ശം നടത്തിയത്.’പശുക്കളെ കടത്തുകയോ കശാപ്പ് ചെയ്യുകയോ ചെയ്താല്‍ നിങ്ങള്‍ കൊല്ലപ്പെടും. കാരണം പശു മാതാവാണ്’ ഇതായിരുന്നു അഹൂജയുടെ വാക്കുകള്‍.
സാക്കിറിനെ ആരും മര്‍ദ്ദിച്ചിട്ടില്ലെന്നും കാലികളെ കടത്തിയ ട്രക്ക് ജനം പിന്തുടരുന്നതിനിടെ വാഹനം തിരിച്ചപ്പോഴുണ്ടായ പരിക്കാണെന്നും
അഹൂജ പറഞ്ഞു സാക്കിറിന് മര്‍ദ്ദനമേറ്റതായ വാര്‍ത്തയും ഇയാള്‍ നിഷേധിച്ചു.

മുന്‍പും വിവാദ പ്രസ്താവനകളിലൂടെ ദേശിയതലത്തില്‍ വാര്‍ത്തകളിലിടം നേടിയ ആളാണ് അഹൂജ. ജെഎന്‍യു ക്യാംപസില്‍ ആയിരക്കണക്കിന് ഗര്‍ഭ നിരോധന ഉറകളും ഗര്‍ഭഛിദ്ര ഉപകരണങ്ങളും കണ്ടെത്തിയതായി ഇദ്ദേഹം പ്രസ്താവന ഇറക്കിയിരുന്നു.
പശുസംരക്ഷണ നിയമത്തിന്‍െ പേരില്‍ ഈ വര്‍ഷം ഏറ്റവുമധികം കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സ്ഥലമാണ് അല്‍വാര്‍.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss