|    Oct 17 Wed, 2018 2:58 pm
FLASH NEWS

പശുവളര്‍ത്തല്‍ ഫാം നിര്‍മിക്കുന്നതിനെതിരേ നാട്ടുകാര്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നു

Published : 21st September 2017 | Posted By: fsq

 

പരപ്പനങ്ങാടി: ഉള്ളണത്ത് ജനവാസ കേന്ദ്രത്തില്‍ വന്‍ പശുവളര്‍ത്തല്‍ ഫാം ആരംഭിക്കുന്നത്തിനെതിരേ സ്ഥല വാസികള്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നു. ഉള്ളണം നോര്‍ത്തിലെ പത്താം ഡിവിഷനിലെ ലാക്കല്‍ എന്ന താഴ്ന്ന പ്രദേശത്താണ് ഫാം തുടങ്ങുന്നതെന്നാണ് നാട്ടുകാര്‍ പറയുന്നത്. വയലുകളായതിനാല്‍ മഴക്കാലത്ത് രൂപപ്പെടുന്ന വെള്ളക്കെട്ട് വഴി കിണറുകളിലേക്കു ചാണകവും മറ്റും ഊര്‍ന്നിറങ്ങി കുടിവെള്ളം മലിനമാകുമെന്നു നാട്ടുകാര്‍ പറയുന്നു. പാരിസ്ഥിക പ്രശ്‌നം സൃഷ്ട്ടിക്കുന്ന ഫാമിനെതിരേ നേരത്തെ നാട്ടുകാര്‍ പരാതിനല്‍കിയിരുന്നു.തൊഴുത്തുകള്‍ക്ക് നിര്‍മാണ അനുമതി നല്‍്കരുതെന്നു ആവശ്യപ്പെട്ടുനടത്തിയ നിവേദനവും നടത്തിയിരുന്നു. ഇതുസംബന്ധിച്ച്് ഹൈക്കോടതിയില്‍ കേസ് നിലനില്‍ക്കുന്നുമുണ്ട്. ഫാം ആരംഭിക്കുന്നതിനെതിരേ ഇന്നലെ ലാക്കല്‍ഏരിയ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍  സ്ത്രീകളടക്കമുള്ളവര്‍ നഗരസഭാധ്യക്ഷയെ സമീപ്പിച്ചിരുന്നു. സമാധാന അന്തരീക്ഷം തകര്‍ക്കാനാവശ്യമായ വിഷയമായി പശുഫാം മാറുമെന്ന ആശങ്ക നിലനില്‍ക്കുകയാണ്. സംഭവം വന്‍ ക്രമസമാധാന പ്രശ്‌നം സൃഷ്ട്ടിക്കുമെന്ന ഭീതിയിലാണ് ഉള്ളണം ഗ്രാമം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss