|    Nov 13 Tue, 2018 9:54 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

പശുമോഷണം ആരോപിച്ച് യുവാവിനെ അടിച്ചുകൊന്നു

Published : 5th August 2018 | Posted By: kasim kzm

ചണ്ഡീഗഡ്: ഹരിയാനയിലെ പല്‍മാലില്‍ പശുമോഷണം ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു. ഡല്‍ഹിയില്‍ നിന്ന് 50 കിലോമീറ്ററോളം അകലെ ബെഹ്‌റോള ഗ്രാമത്തില്‍ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. കൊല്ലപ്പെട്ടയാളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പോലിസ് പുറത്തുവിട്ടിട്ടില്ല.
സംഭവത്തെ തുടര്‍ന്ന് മൂന്നു സഹോദരങ്ങള്‍ക്കെതിരേ പോലിസ് കേസെടുത്തു. പശുവിനെ മോഷ്ടിക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ച് ബീര്‍ സിങ്, പ്രകാശ്, രാം കിഷന്‍ എന്നീ സഹോദരങ്ങള്‍ ചേര്‍ന്നാണ് യുവാവിനെ മര്‍ദിച്ചത്. 25കാരനാണ് കൊല്ലപ്പെട്ടത്.
കൈയും കാലും കെട്ടിയിട്ടായിരുന്നു മര്‍ദനം. പശുവിന്റെ കൂടിനു ചുറ്റുമുള്ള കമ്പിവല മുറിക്കാന്‍ ശ്രമിക്കവേയാണ് ഇയാളെ പിടികൂടിയതെന്ന് പോലിസ് പറഞ്ഞു. ഇയാളുടെ കൂടെയുണ്ടായിരുന്ന രണ്ടു പേര്‍ ഓടി രക്ഷപ്പെടുകായായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് രാംകിഷനെ അറസ്റ്റ് ചെയ്തതായി പല്‍വാല്‍ എസ്പി വസീം അക്രം അറിയിച്ചു. ദിവസങ്ങള്‍ക്കു മുമ്പ് ആല്‍വാര്‍ ജില്ലയില്‍ പശുക്കടത്ത് ആരോപിച്ച് റക്ബര്‍ ഖാന്‍ എന്ന യുവാവിനെ ജനക്കൂട്ടം മര്‍ദിച്ചു കൊന്നിരുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss