|    Apr 27 Fri, 2018 6:06 am
FLASH NEWS
Home   >  Todays Paper  >  page 6  >  

പശുത്തൊഴുത്തായി മാറുന്ന മഹാരാജ്യം

Published : 17th November 2015 | Posted By: swapna en

ബിജെപി അധികാരത്തില്‍ വന്നതോടെ ഹിന്ദുക്കളല്ലാത്ത ജനവിഭാഗങ്ങളെ തുടച്ചുനീക്കി ഇന്ത്യയെ ശുദ്ധീകരിക്കുന്ന മഹായജ്ഞത്തിലാണ് സംഘപരിവാരം. ആര്യന്മാര്‍, ദ്രാവിഡര്‍, മംഗോളിയര്‍, ഹൂണന്മാര്‍, പാര്‍സികള്‍, അറബികള്‍, യൂറോപ്യര്‍, മുസ്്‌ലിംകള്‍, ക്രിസ്ത്യാനികള്‍, ജൂതന്മാര്‍ തുടങ്ങി അനേകം ജനവിഭാഗങ്ങള്‍ ഇന്ത്യയിലേക്ക് കടന്നുവരുകയും സ്വന്തം സംസ്‌കാരങ്ങളിലൂടെ ഇന്ത്യന്‍ സംസ്‌കാരത്തെ ധന്യമാക്കുകയും ചെയ്തു.മുഗളന്‍മാരും ബ്രിട്ടിഷുകാരും ഇന്ത്യ ഭരിച്ചിരുന്നില്ലെങ്കില്‍ ഇത്ര പ്രവിശാലമായ ഇന്ത്യ നമുക്കു ലഭിക്കുമായിരുന്നില്ല.

നൂറുകണക്കിന് രാജാക്കന്മാരുടെയും ആയിരക്കണക്കിന് നാടുവാഴികളുടെയും കീഴില്‍ കൊച്ചുകൊച്ചു രാജ്യങ്ങളായി കഴിഞ്ഞുകൂടിയിരുന്ന ഭൂപ്രദേശങ്ങളെ ഏകീകരിച്ച് ഒരു വലിയ രാഷ്ട്രമാക്കി മാറ്റിയെടുക്കുന്നതില്‍ മുഗള്‍ ചക്രവര്‍ത്തി ഔറംഗസീബ് വഹിച്ച പങ്ക് അവിസ്മരണീയമാണ്. പിന്നീട് ഈ ഏകീകരണദൗത്യം നിര്‍വഹിച്ചത് ബ്രിട്ടിഷുകാരായിരുന്നെന്നതും ചരിത്രസത്യമാണ.് ഇന്ന് മതേതരത്വവും ജനാധിപത്യവും സോഷ്യലിസവും ജീവിതാദര്‍ശമായി സ്വീകരിച്ച ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രമാണ് ഇന്ത്യ. ഹിന്ദുക്കളാണ് ഇന്ത്യയില്‍ ഭൂരിപക്ഷമെങ്കിലും എല്ലാ മതങ്ങള്‍ക്കും ഇവിടെ തുല്യസ്ഥാനമാണുള്ളത്. അതുപോലെ തന്നെ മതരാഹിത്യവും വിശ്വാസരാഹിത്യവും ഇന്ത്യ അംഗീകരിക്കുന്നുണ്ട്. എന്നാല്‍, ഇന്ന് ഇതെല്ലാം ഭരണഘടനയുടെ പവിത്രമായ പേജുകളില്‍ മയങ്ങിക്കിടക്കുന്ന അവസ്ഥയാണുള്ളത്. അനുദിനം വളര്‍ന്നുകൊണ്ടിരിക്കുന്ന ഹിന്ദുത്വ വര്‍ഗീയത രാജ്യത്തിന്റെ ആന്തരികമായ ഐക്യത്തെ അപകടപ്പെടുത്തുന്ന അവസ്ഥയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്.  പശു ഒരു മൃഗമാണെന്ന നിലവിട്ട് ഹിന്ദുത്വവാദികള്‍ പശുവിനെയും ദൈവമാക്കിയിരിക്കുന്നു. മനുഷ്യന് ഏറെ ഉപകാരം ചെയ്യുന്ന ഈ മൃഗത്തിന്റെ പേരില്‍ മനുഷ്യരെ കൊന്നൊടുക്കാനാണ് ഹിന്ദുരാഷ്ട്രവാദികള്‍ ഒരുങ്ങിപ്പുറപ്പെട്ടിരിക്കുന്നത്. ശാസ്ത്രയുഗത്തിലാണ് നാം ജീവിക്കുന്നതെന്ന ചിന്തപോലും ഈ പാവം ക്രൂരന്മാര്‍ വിസ്മരിക്കുന്നു. പശു ദൈവമല്ല, മൃഗമാണ് എന്ന് ആരെങ്കിലും ഇവരെ ഉപദേശിച്ചാല്‍ കര്‍ണാടകയില്‍ കല്‍ബുര്‍ഗിക്കുണ്ടായ ദുരനുഭവമായിരിക്കും അവര്‍ക്കുണ്ടാവുക എന്ന് ഭയപ്പെടേണ്ടിയിരിക്കുന്നു. പരിഷ്‌കൃതലോകം പാടേ പരിത്യജിച്ച പിന്തിരിപ്പന്‍ ചിന്താഗതികളെ ഉയിര്‍ത്തെഴുന്നേല്‍പ്പിക്കാന്‍ ഹിന്ദുത്വവാദികള്‍ കിണഞ്ഞു പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്. അന്ധവിശ്വാസങ്ങളോടും അനാചാരങ്ങളോടുമുള്ള പാമരജനങ്ങളുടെ പ്രതിപത്തിയും യാഗാദികര്‍മങ്ങളിലുള്ള ഭ്രമവും ഇന്ത്യയുടെ സാമൂഹികജീവിതത്തെ അധപ്പതനത്തിലേക്കാണു നയിക്കുന്നത്. മറ്റു സംസ്‌കാരങ്ങളോടുള്ള സമ്പര്‍ക്കം വഴി നവംനവങ്ങളായ ചിന്താപഥങ്ങളും ആദര്‍ശവിശേഷങ്ങളും സ്വീകരിച്ച് പുരോഗതിയുടെ പാതയിലൂടെ പ്രയാണംചെയ്യാന്‍ പരിശ്രമിച്ചതുകൊണ്ടാണ് ഇന്ത്യന്‍ ജനത ഒരു പരിഷ്‌കൃതസമൂഹമായി വളര്‍ന്നുവന്നത്.

നാനാത്വത്തില്‍ ഏകത്വമാണ് ഇന്ത്യയുടെ മുഖമുദ്ര. ഓരോ മതവിഭാഗത്തിനും അവരുടെ വ്യക്തിനിയമങ്ങളനുസരിച്ച് ജീവിക്കാനുള്ള സ്വാതന്ത്ര്യം ഇന്ന് ഇന്ത്യയിലുണ്ട്. ഹിമാലയസാനുക്കളെ തട്ടിനിരത്തി ഗംഗാസമതലത്തെ പത്തടി ഉയര്‍ത്തിക്കളയാമെന്നതുപോലെയുള്ള ഭോഷത്തമാണ് വ്യത്യസ്ത ജാതിമതവിഭാഗങ്ങള്‍ ജീവിക്കുന്ന ഇന്ത്യയില്‍ ഏക ‘ഭാരതം’ സൃഷ്ടിക്കാനുള്ള വ്യാമോഹം എന്ന് സംഘപരിവാരവും സമാനമനസ്‌കരും മനസ്സിലാക്കുന്നത് നന്നായിരിക്കും. പ്രഫ. ഒാമാനൂര്‍ മുഹമ്മദ് ഒാമാനൂര്‍ലോകായുക്ത സംസ്ഥാനത്തെ അഴിമതി നിര്‍മാര്‍ജനം ചെയ്യുന്നതിനും അഴിമതിക്കാര്‍ക്കെതിരേ നടപടികള്‍ എടുക്കാനുമാണ് ഹൈക്കോടതി ചീഫ്ജസ്റ്റിസും ജസ്റ്റിസുമായിട്ടുള്ളവരെ ലോകായുക്തയായി നിയമിക്കുന്നത്. 2000ലാണ് ലോകായുക്ത നിലവില്‍ വന്നത്.

15 വര്‍ഷം എത്തിയപ്പോഴും കേരളത്തിലെ രാഷ്ട്രീയനേതാക്കളില്‍ നിന്നോ ഉദ്യോഗസ്ഥരില്‍ നിന്നോ ഒരാളെപ്പോലും അഴിമതിക്കാരനെന്നു കണ്ടെത്താന്‍ അവര്‍ക്ക് കഴിഞ്ഞിട്ടില്ല. പിന്നെ ഈ ലോകായുക്ത എന്തിന്? മാത്രമല്ല, ഇവരുടെ നിയമനത്തില്‍ സുതാര്യതയുമില്ല. ലോകായുക്ത നിയമനത്തിന് സര്‍വീസില്‍ ഇരിക്കുന്നവരോ വിരമിച്ചവരോ ആയ ജഡ്ജിമാരില്‍ നിന്നു ലോകായുക്ത-ഉപലോകായുക്ത നിയമനം നടക്കുന്നു. എന്നാല്‍, ലോകായുക്ത നിയമനക്കാലത്ത് സിറ്റിങ് ജഡ്ജിമാര്‍ പദവിയിലേക്ക് വരാന്‍ തയ്യാറുണ്ടോ എന്ന് അന്വേഷിക്കാന്‍ ഇതുവരെയും സെലക്ഷന്‍ കമ്മിറ്റി മുന്നോട്ടുവന്നിട്ടില്ല.

മുണ്ടേല പി ബഷീര്‍ കണിയാപുരം

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss