|    Dec 15 Fri, 2017 8:07 am
FLASH NEWS
Home   >  Kerala   >  

പശുക്കടവ് ദുരന്തം: ഒരു മൃതദേഹം കൂടി കണ്ടെടുത്തു

Published : 20th September 2016 | Posted By: mi.ptk

puzhayi_raksha
കോഴിക്കോട്: തൊട്ടില്‍പ്പാലം പശുക്കടവ് കടന്തപ്പുഴയിലെ മഴവെള്ളപ്പാച്ചിലില്‍ കാണാതായവരില്‍ ഒരാളുടെ മൃതദേഹം കൂടി കണ്ടെടുത്തു. സെന്‍ട്രല്‍ മുക്കില്‍ നിന്നാണ്  ദുരന്ത നിവാരണസേന മൃതദേഹം കണ്ടെടുത്തത്. ദേവദാസിന്റെ മകന്‍ വിപിന്‍ദാസിന്റെ മൃതദേഹമാണ് കണ്ടെടുത്തത്. ഇതോടെ കാണാതായ ആറുപേരില്‍ അഞ്ച് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി.
പാറയുള്ളപറമ്പത്ത് രാജന്റെ മകന്‍ വിഷ്ണു(20) വിനെയാണ് ഇനി കണ്ടെത്താനുള്ളത്. ഞായറാഴ്ച വൈകിട്ട് പശുക്കടവ് കടന്തപ്പുഴയില്‍ മലവെള്ളപ്പാച്ചിലില്‍ പെട്ട് ആറ് പേരെയാണ് കാണാതായത്. ഇതില്‍ ഒരാളുടെ മൃതദേഹം ഞായറാഴ്ച രാത്രിയും മറ്റ് മൂന്നുപേരുടെ മൃതദേഹം തിങ്കളാഴ്ചയും കണ്ടെത്തിയിരുന്നു. മരിച്ചവരുടെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാര്‍ നാല് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക