|    Oct 23 Mon, 2017 6:23 am

പശുക്കള്‍ക്ക് വയറിളക്കവും പാലില്‍ കുറവും; കാലിത്തീറ്റ കാരണമെന്ന് ക്ഷീരകര്‍ഷകര്‍

Published : 20th August 2016 | Posted By: SMR

തലശ്ശേരി: സംസ്ഥാന സര്‍ക്കാരിന്റെ ഉടമസ്ഥയിലുള്ള കേരള ഫീഡ്‌സ് കാലിത്തീറ്റ നല്‍കിയ പശുക്കള്‍ക്ക് വയറിളക്കവും പാലിന്റെ അളവില്‍ കുറവും സംഭവിക്കുന്നതായി ക്ഷീരകര്‍ഷകരുടെ പരാതി.
പിണറായി കദീജ മന്‍സിലില്‍ സുബൈദയുടെ അഞ്ച് പശുക്കളില്‍ പ്രതിദിനം പത്ത് ലിറ്റര്‍ പാലിന്റെ കുറവാണുണ്ടായത്. വലിയ തുക ലോണടെത്തു കോയമ്പത്തൂരില്‍ നിന്നാണ് ഇവര്‍ പശുക്കളെ വാങ്ങിയിരുന്നത്.
ജില്ലയില്‍ പലഭാഗങ്ങളിലും ഇതിന് സമാനമായ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. കേരള ഫീഡ്‌സ് അധികൃതരെ വിവരം ധരിപ്പിച്ചതിനെ തുടര്‍ന്ന് അവര്‍ വീട്ടിലെത്തിയിരുന്നു. പശുക്കള്‍ക്ക് നല്‍കുന്ന തീറ്റ തല്‍ക്കാലം നിര്‍ത്തി വയ്ക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. മഴക്കാലത്ത് സാധാരണ പശുവിന്റെ പാല്‍ വര്‍ധിക്കുകയാണ് പതിവ്. ഇതിന് വിരുദ്ധമായാണ് ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത.—ക്ഷീരകര്‍ഷകരില്‍ ഇത് ആശങ്ക ഉളവാക്കിയിട്ടുണ്ട്. വലിയ വില കൊടുത്ത് വാങ്ങിയ പശുക്കളെ തുഛമായ വിലയ്ക്ക് വില്‍ക്കാന്‍ നിര്‍ബന്ധിക്കപ്പെടുകയാണ് ഇവര്‍.
ഇതിനിടെ പശു കിടാങ്ങള്‍ക്ക് നല്‍കാന്‍ സര്‍ക്കാര്‍ ഉടമസ്ഥയിലുള്ള മറ്റൊരു കമ്പനി വിതരണം ചെയ്ത തീറ്റകള്‍ നല്‍കിയതോടെ പൂപ്പല്‍ രോഗവും കാലുകള്‍ക്ക് വ്രണവും ഉണ്ടായതായും ക്ഷീര കര്‍ഷകര്‍ പറയുന്നു.
ഇത് സംബന്ധിച്ച് കമ്പനി പഠനം നടത്തിയെങ്കിലും റിപോര്‍ട്ട് ഇതുവരെ പുറത്തു വന്നിട്ടില്ല. കേരള ഫീഡ്‌സ് ഉടന്‍ തന്നെ ഇതുസംബന്ധിച്ച് പരിശോധന നടത്തുമെന്നും അധികൃതര്‍ ക്ഷീര കര്‍ഷകരെ അറിയിച്ചിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക