|    Jun 22 Fri, 2018 8:58 pm
FLASH NEWS
Home   >  National   >  

പശുക്കള്‍ക്ക് ആംബുലന്‍സ് സൗകര്യമൊരുക്കി യുപി സര്‍ക്കാര്‍

Published : 3rd May 2017 | Posted By: mi.ptk

ലഖ്‌നൗ: പശുക്കള്‍ക്ക് ആംബുലന്‍സ് സൗകര്യമൊരുക്കി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. എല്ലാവിധ സൗകര്യവുമുള്ള ആംബുലന്‍സിന്റെ ആദ്യ യാത്ര ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ  ഫ്ളാഗ് ഓഫ് ചെയ്തു. പരിക്കേറ്റ പശുക്കള്‍ക്ക് ചികിത്സ ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് ‘ഗോവംഷ് ചികിത്സാ മൊബൈല്‍ വാന്‍’ എന്ന പേരില്‍ പദ്ധതി നടപ്പിലാക്കുന്നത്. ഉത്തര്‍ പ്രദേശ് സര്‍ക്കാരും മസ്ദൂര്‍ കല്യാണ്‍ സംഘടന്‍ എന്ന സംഘടനയുമായി ചേര്‍ന്നാണ് പദ്ധതി നടപ്പിലാക്കുന്നത്.
ഒരു മൃഗഡോക്ടറും സഹായിയും ആംബുലന്‍സില്‍ ഉണ്ടാകും. അഞ്ച് ആംബുലന്‍സുകളാണ് ആദ്യഘട്ടത്തില്‍ സേവനം നടത്തുക. പിന്നീട് ആവശ്യാനുസരണം ഇവയുടെ എണ്ണം വര്‍ദ്ധിപ്പിക്കുമെന്ന് ഉദ്ഘാടനത്തിന് ശേഷം കേശവ് പ്രസാദ് മൗര്യ പറഞ്ഞു. ലഖ്‌നൗ, ഖരഖ്പൂര്‍, വാരണാസി, മഥുര, അലഹബാദ് എന്നിവിടങ്ങളിലാണ് നിലവില്‍ ആംബുലന്‍സ് സൗകര്യം ലഭ്യമാകുക.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss