|    Oct 17 Wed, 2018 3:48 pm
FLASH NEWS
Home   >  National   >  

പശുക്കള്‍ക്കായി ഓണ്‍ലൈന്‍ സൗകര്യമൊരുക്കി രാജസ്ഥാന്‍ സര്‍ക്കാര്‍

Published : 21st September 2017 | Posted By: shadina sdna


ജയ്പുര്‍: പശുക്കളെ ഓണ്‍ലൈനില്‍ വില്‍ക്കാനും വാങ്ങാനും അവസരമൊരുക്കി രാജസ്ഥാന്‍ സര്‍ക്കാരിന്റെ പശു മന്ത്രാലയം. ഇടനിലക്കാരുടെ ചൂഷണമില്ലാതെ കര്‍ഷകര്‍ക്ക് പശുവിനെ ലഭിക്കുന്നതിനാണ് സര്‍ക്കാരിന്റെ പുതിയ പദ്ധതി. ആറ് മാസത്തിനുള്ളില്‍ സൈറ്റ് പ്രവര്‍ത്തനം ആരംഭിക്കുമെന്നു പശു സംരക്ഷണ മന്ത്രാലയം ഡയറക്ടര്‍ അറിയിച്ചു. ഒഎല്‍എക്‌സ്, ക്വിക്കര്‍.കോം തുടങ്ങിയ സൈറ്റുകള്‍ക്കു സമാനമായായിരിക്കും പശുക്കള്‍ക്ക് വേണ്ടിയുള്ള സൈറ്റിന്റെ പ്രവര്‍ത്തനം. വില്‍ക്കാനുള്ള പശുവിന്റെ ഫോട്ടോ, വില, മറ്റ് വിവരങ്ങള്‍ എന്നിവ സൈറ്റില്‍ നല്‍കാം. ഇത് വഴി വാങ്ങലുകാര്‍ക്ക് ആവശ്യമുള്ള പശുവിനെ തിരഞ്ഞെടുക്കാനും അവസരം ഒരുങ്ങുന്നു. നാടന്‍ പശുവിന്റെ വില്‍പനയെ പ്രോല്‍സാഹിപ്പിക്കാനാണ് വെബ്‌സൈറ്റ് രൂപീകരിക്കുന്നത്. സര്‍ക്കാരിന്റെ പുതിയ ഓണ്‍ലൈന്‍ സംവിധാനം പശു വിപണിക്ക് കരുത്തേകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനായി കര്‍ഷക കൂട്ടായ്മ രൂപീകരിക്കാന്‍ മന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്. രാജസ്ഥാനില്‍ 6,60,000 പശുക്കളുണ്ടെന്നാണ് സര്‍ക്കാര്‍ കണക്കുകള്‍. 2012ലെ സെന്‍സസ് അനുസരിച്ച് 1.3 കോടി കന്നുകാലികള്‍ രാജസ്ഥാനില്‍ ഉണ്ടെന്നാണ് കണക്ക്. ഇതില്‍ 1.15 കോടിയും നാടന്‍ ഇനത്തില്‍പ്പെട്ടതാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss