|    Sep 26 Wed, 2018 2:05 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

പശുക്കളെ കൊല്ലുന്നവര്‍ക്കെതിരേ പ്രതികരിക്കാന്‍ പാര്‍ട്ടി അംഗത്വം രാജി വയ്ക്കുന്നതായി ബിജെപി എംഎല്‍എ

Published : 14th August 2018 | Posted By: kasim kzm

ഹൈദരാബാദ്: പശുക്കളെ കൊല്ലുന്നവര്‍ക്കെതിരേ പ്രതികരിക്കുന്നതിന് പാര്‍ട്ടി അംഗത്വം രാജിവയ്ക്കുന്നതായി ബിജെപി എംഎല്‍എ. തന്റെ നടപടികള്‍ പാര്‍ട്ടിയുടെ പ്രതിച്ഛായയെ ബാധിക്കാതിരിക്കാനാണ് രാജിയെന്ന് പാര്‍ട്ടി വിട്ട ഹൈദരാബാദില്‍ നിന്നുള്ള എംഎല്‍എ ടി രാജാ സിങ് പറഞ്ഞു. ബക്രീദിനോടനുബന്ധിച്ച് മൂവായിരത്തോളം പശുക്കള്‍ കൊല്ലപ്പെടുമെന്നും ഇതിനെതിരേ നടപടി സ്വീകരിക്കുന്നതിനാണ് തന്റെ രാജിയെന്നും അദ്ദേഹം പറയുന്നു. ഗോവധത്തിനെതിരേ സഭയില്‍ പലതവണ ശബ്ദമുയര്‍ത്തി, എന്നാല്‍ തന്റെ പാര്‍ട്ടി അതിനെ പിന്തുണച്ചില്ല. അതിനാല്‍ ഞാനും എന്റെ സംഘവും ബലിപെരുന്നാളിന് തെലങ്കാനയിലെ തെരുവിലിറങ്ങി ഗോവധത്തെ നേരിടും- രാജ സോഷ്യല്‍ മീഡിയയില്‍ ഇട്ട വീഡിയോ സന്ദേശത്തില്‍ പറയുന്നു.
മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവുവിന് ഗോവധത്തെ കുറിച്ച് അറിയാം. എന്നാല്‍, അദ്ദേഹം പ്രതികരിക്കുന്നില്ല. ഗോവധത്തിനെ എതിര്‍ക്കാന്‍ ഒന്നുകില്‍ ഞങ്ങള്‍ മരിക്കും അല്ലെങ്കില്‍ കൊല്ലും. ഗോവധം ഇല്ലാതാക്കുകയാണ് ഞങ്ങളുടെ ലക്ഷ്യമെന്നും സന്ദേശത്തില്‍ പറയുന്നു.
ഹിന്ദു വാഹിനി എന്ന സംഘടനയുടെ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ തന്റെ ആദ്യ പരിഗണന ഹിന്ദുമതത്തെ സംരക്ഷിക്കുക എന്നതാണെന്നു രാജാ സിങ് രാജിക്കത്തില്‍ പറയുന്നു. തന്റെ പ്രവൃത്തികള്‍ക്ക് പാര്‍ട്ടി വിശദീകരണം നല്‍കേണ്ടിവരുന്ന സാഹചര്യം ഒഴിവാക്കുന്നതിനാണ് താന്‍ പാര്‍ട്ടിയില്‍ നിന്നു രാജിവയ്ക്കുന്നതെന്നും എംഎല്‍എ പറയുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss