|    Jul 26 Wed, 2017 8:22 pm
FLASH NEWS
Home   >  National   >  

പശുക്കളുമായി പോയ സര്‍ക്കാര്‍ ട്രക്കിന് നേരെ ഗോരക്ഷാ പ്രവര്‍ത്തകരുടെ ആക്രമണം

Published : 12th June 2017 | Posted By: mi.ptk

ജയ്പൂര്‍: രാജസ്ഥാനില്‍ നിന്ന് തമിഴ്‌നാട്ടിലേക്ക് പശുക്കളെ കയറ്റിപോയ സര്‍ക്കാര്‍ ട്രക്കിന് നേരെ ഗോ രക്ഷാ പ്രവര്‍ത്തകരുടെ ആക്രമണം. ജയ്‌സാല്‍മിറില്‍ നിന്നും പശുക്കളുമായി പോകുകയായിരുന്ന വാഹനം തടഞ്ഞ സംഘം ഡ്രൈവര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരെ മര്‍ദ്ദിക്കുകയും വാഹനത്തിന് നേരെ കല്ലെറിയുകയും ചെയ്തു.
ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. തമിഴ്‌നാട് ആനിമല്‍ ഹസ്ബന്ററി ഡിപ്പാര്‍ഡ്‌മെന്റ് വാങ്ങിയ 50ഓളം പശുക്കളുമായി പോകുകയായിരുന്ന വാഹനം വഴിയില്‍ തടയുകയായിരുന്നു. എല്ലാവിധ രേഖകളോടും സര്‍ക്കാര്‍ അനുമതിയോടെയും കൊണ്ടുപോകുകയായിരുന്ന വാഹനങ്ങള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. ട്രക്കുകള്‍ക്ക് തീവക്കാനുള്ള സംഘത്തിന്റെ ശ്രമം പോലീസ് എത്തി തടയുകയായിരുന്നു.
സംഭവത്തില്‍ നാല് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. വിവരമറിഞ്ഞിട്ടും നടപടിയെടുക്കാന്‍ തയ്യാറാവാതിരുന്ന പോലീസ് ഉദ്യോഗ്‌സഥര്‍ക്കെതിരെയും നടപടി സ്വീകരിച്ചതായി മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക