|    Jan 19 Thu, 2017 4:20 pm
FLASH NEWS

പശുക്കടത്ത്: വിഎച്ച്പി പ്രവര്‍ത്തകര്‍ ബിജെപി പ്രവര്‍ത്തകനെ കൊന്നു

Published : 18th August 2016 | Posted By: mi.ptk

vhp

പശുക്കളെ കടത്തിയെന്നാരോപിച്ച് വിശ്വഹിന്ദ് പരിഷത്ത്, ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ യുവാവിനെ അടിച്ചു കൊന്നു.ഉടുപ്പി ജില്ലയിലെ ശാന്തകട്ടയില്‍ അനധികൃതമായി പശുക്കളെ കടത്തിയെന്നാരോപിച്ച് പ്രവീണ്‍ പൂജാരി(28)യെയാണ് അടിച്ച് കൊലപ്പെടുത്തിയത്. സംഭവശേഷമാണ് ഇയാള്‍ ബിജെപി പ്രവര്‍ത്തകനാണെന്ന കാര്യം പുറത്തുവരുന്നത്.
രണ്ട് പശുക്കളുമായി ടെമ്പോയില്‍ വരികയായിരുന്ന പ്രവീണിനെയും സുഹൃത്തായ അക്ഷയ് ദേവഡിഗയെയും(20) തടഞ്ഞ് നിര്‍ത്തി മര്‍ദിക്കുകയായിരുന്നു. മര്‍ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ ദേവഡിഗയെ ബ്രഹ്മാവര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ഹെബ്രി പോലീസ് 17 പേരെ അറസ്റ്റ് ചെയ്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 1,214 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക