|    May 23 Tue, 2017 5:04 am
FLASH NEWS

പവര്‍ ലിഫ്റ്റിങ് ദേശീയ ചാംപ്യന്‍ഷിപ്പ്; വി വി പ്രമോദിന് സ്വര്‍ണം

Published : 28th July 2016 | Posted By: SMR

ആലപ്പുഴ: ദേശീയ പോസ്റ്റല്‍ വെയ്റ്റ് ലിഫ്റ്റിങ് ആന്റ് പവര്‍ ലിഫ്റ്റിങ് ചാംപ്യന്‍ഷിപ്പില്‍ പുരുഷന്‍മാരുടെ 66 കിലോ വിഭാഗത്തില്‍ കേരളത്തിന്റെ വി വി പ്രമോദ് 640 കിലോ ഉയര്‍ത്തി സ്വര്‍ണം നേടി.
560 കിലോ ഉയര്‍ത്തിയ ബിഹാറിന്റെ ഉപേന്ദ്ര കുമാറിനാണ് ഈ ഇനത്തില്‍ വെള്ളി. ആന്ധ്രയുടെ എം ചന്ദ്രശേഖര്‍ 465 കിലോ ഉയര്‍ത്തി വെങ്കലവും നേടി.
ആദ്യദിനത്തിലെ ഒഡീഷ മുന്നേറ്റം രണ്ടാം ദിനം കണാനായില്ല. അതേസമയം മൂന്നാംസ്ഥാനത്തായിരുന്ന ആന്ധ്ര രണ്ടു സ്വര്‍ണവും രണ്ടു വെള്ളിയും ഒരു വെങ്കലവും നേടി മുന്നിലെത്തി. ഒരു സ്വര്‍ണവും മൂന്ന് വെള്ളിയും ഒരു വെങ്കലവും നേടിയ രാജസ്ഥാന്‍ ഒരു വെള്ളി കൂടി സ്വന്തമാക്കി.
രണ്ടു സ്വര്‍ണവും ഒരു വെങ്കലവും ഉള്‍പ്പെടെ മൂന്നു മെഡലുകളാണ് ഒഡിഷയ്ക്ക് ലഭിച്ചത്. ആതിഥേയരായ കേരളം ആദ്യദിനത്തിലെ വെള്ളിക്ക് പുറമെ ഇന്നലെ ഒരു സ്വര്‍ണം കൂടി സ്വന്തമാക്കി. മധ്യപ്രദേശ് ഇന്നലെ ഒരു സ്വര്‍ണം നേടി.
ബിഹാര്‍ ഒരു വെള്ളി, മഹാരാഷ്ട്ര രണ്ടു വെങ്കലം, കര്‍ണാടക, ഡല്‍ഹി, ജാര്‍ഖണ്ഡ് ഒരു വെങ്കലം വീതം നേടി. ചാംപ്യന്‍ഷിപ്പ് നാളെ സമാപിക്കും. ടീം ചാംപ്യന്‍ഷിപ്പ് കൂടാതെ ബെസ്റ്റ് ലിഫ്റ്റര്‍ ഓഫ് പോസ്റ്റല്‍, സ്‌ട്രോങ് മാന്‍ ഓഫ് പവര്‍ ലിഫ്റ്റിങ്, മിസ്റ്റര്‍ പോസ്റ്റല്‍ ബോഡി ബില്‍ഡര്‍ കിരീടങ്ങള്‍ക്കായാണ് മല്‍സരങ്ങള്‍ നടക്കുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day