|    Apr 23 Sun, 2017 11:15 pm
FLASH NEWS

പവര്‍ യൂനിറ്റില്‍ പുക; നിയമസഭ അല്‍പനേരം നിര്‍ത്തിവച്ചു

Published : 4th November 2016 | Posted By: SMR

തിരുവനന്തപുരം: ഇലക്‌ട്രോണിക് റൂമില്‍ പുക ഉയര്‍ന്നതിനെത്തുടര്‍ന്ന് നിയമസഭ അല്‍പനേരം നിര്‍ത്തിവച്ചു. ഇന്നലെ രാവിലെ 9.45ന് ശ്രദ്ധക്ഷണിക്കല്‍ അവതരിപ്പിച്ചുകൊണ്ടിരിക്കെയായിരുന്നു സംഭവം.
നിയമസഭാ സമുച്ചയത്തിലെ ഇലക്‌ട്രോണിക് റൂമില്‍നിന്ന് പുക വമിക്കുന്നതായി സുരക്ഷാ ജീവനക്കാര്‍ സ്പീക്കറെ അറിയിക്കുകയായിരുന്നു. സാങ്കേതിക തകരാറിനെത്തുടര്‍ന്നു സഭ 15 മിനിറ്റുനേരം നിര്‍ത്തിവയ്ക്കുന്നതായി സ്പീക്കര്‍ ഉടന്‍ അറിയിച്ചു. ഇതിനിടെ സഭയില്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് കാരണം തീയും പുകയുമെന്ന വാര്‍ത്ത പ്രചരിച്ചത് ആശങ്കയ്ക്കിടയാക്കി. തകരാര്‍ പരിഹരിച്ചതിനെത്തുടര്‍ന്ന് സഭാനടപടികള്‍ അല്‍പ്പനേരത്തിനുശേഷം പുനരാരംഭിച്ചു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day