|    Jan 20 Fri, 2017 9:31 am
FLASH NEWS

പവര്‍ഹൗസ് റോഡില്‍ ആളില്ലാത്ത പൊതി; ബോംബെന്ന് കരുതി ജനം പരിഭ്രാന്തരായി

Published : 24th September 2016 | Posted By: SMR

തിരുവനന്തപുരം: ചാല മാര്‍ക്കറ്റിനടുത്ത് പവര്‍ഹൗസ് റോഡില്‍ കടത്തിണ്ണയില്‍ കണ്ടെത്തിയ പൊതി ബോംബാണെന്ന അഭ്യൂഹത്തെ തുടര്‍ന്നു നാട്ടുകാര്‍ പരിഭ്രാന്തരായി. അരമണിക്കൂറിലേറെ നീണ്ട ആശങ്കകള്‍ക്കൊടുവില്‍ ബോംബ് സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ പൊതിക്കുള്ളില്‍ ക്രിക്കറ്റ് ബോളാണെന്ന് കണ്ടെത്തി.
ഇന്നലെ രാവിലെ പവര്‍ ഹൗസ് റോഡില്‍ റെയില്‍വേ സ്റ്റേഷന്റെ രണ്ടാം ഗേറ്റിനടുത്ത് ഗ്ലാസ് കടയുടെ വരാന്തയിലാണു പേപ്പറില്‍ പൊതിഞ്ഞ  വസ്തു വഴിയാത്രക്കാര്‍ കണ്ടത്. പൊതിയുടെ പുറത്തേക്ക് വയറുകള്‍ പോലുള്ള എന്തോ കാണപ്പെട്ടതു സംശയം ബലപ്പെടുത്തി. സംഭവം അറിഞ്ഞ് തടിച്ചുകൂടിയവര്‍ പോലിസ് പട്രോളിങ് സംഘത്തെ വിവരം അറിയിച്ചു.
ഡോഗ് സ്‌ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തി. പരിശോധനയ്ക്കിടെ പോലിസ് നായയും പരിഭ്രമിച്ചതോടെ ആശങ്കയിലായ പോലിസ് ബോംബ് സ്‌ക്വാഡിന് വിവരം കൈമാറി.  തമ്പാനൂര്‍ എസ്‌ഐയുടെ നേതൃത്വത്തില്‍ സ്ഥലത്തു പോലിസ് സന്നാഹവും ശക്തമാക്കി. ഹാന്‍ഡ് ഹെല്‍ഡ് മെറ്റല്‍ ഡിറ്റക്ടറുപയോഗിച്ചു പരിശോധിച്ച ശേഷം ബക്കറ്റില്‍ വെള്ളം നിറച്ച് അവിടെ നിന്ന് ആളൊഴിഞ്ഞ സ്ഥലത്തേക്കു മാറ്റുകയായിരുന്നു. മഞ്ഞാലിക്കുളം ഗ്രൗണ്ടിലെത്തിച്ചു നിര്‍വീര്യമാക്കാനുള്ള ശ്രമത്തിനിടയിലാണു പൊതിക്കുള്ളിലുണ്ടായിരുന്നത് ക്രിക്കറ്റ് ബോളാണെന്നു ബോംബ് സ്‌ക്വാഡിന് മനസ്സിലായത്. ഇതോടെ പോലിസിനും നാട്ടുകാര്‍ക്കും ആശ്വാസമായി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 9 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക