|    Jan 20 Fri, 2017 5:21 pm
FLASH NEWS

പവര്‍ഹൗസ് എന്‍ജിനീയറുടെ വീട്ടില്‍ കെഎസ്ഇബി ഉദ്യോഗസ്ഥന്‍ ചമഞ്ഞു മോഷണം

Published : 7th October 2016 | Posted By: Abbasali tf

തൊടുപുഴ: മൂലമറ്റം പവര്‍ ഹൗസിലെ അസിസ്റ്റന്റ് എന്‍ജിനീയറുടെ വീട്ടില്‍ കെഎസ്ഇബി ഉദ്യോഗസ്ഥന്‍ ചമഞ്ഞ് മോഷണം. ഇന്നലെ വൈകീട്ട് നാലോടെയാണു മോഷണം നടന്നത്. മുട്ടം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനു സമീപം പുതുതായി പണിയുന്ന തെക്കേല്‍ അനില്‍കുമാറിന്റെ വീട്ടിലാണു മോഷണം. നിര്‍മാണം നടക്കുന്ന വീടിന്റെ വയറിങ് പണികള്‍ക്കായി എത്തിയ ഏലപ്പാറ  വൈരമലയില്‍ ശ്യാമിന്റെ 8000 രൂപയും തിരിച്ചറിയല്‍ രേഖകളുമാണ് മോഷണം പോയത്. സംഭവ സമയം അനില്‍കുമാറും ഭാര്യയും തിരുവനന്തപുരത്തായിരുന്നു. വീട്ടില്‍ വയറിങ് തൊഴിലാളി ശ്യാം മാത്രമാണ് ഉണ്ടായിരുന്നത്. കാക്കി കളറിലുള്ള വസ്ത്രം ധരിച്ചെത്തിയ യുവാവ്, താന്‍ കെഎസ്ഇബി ഉദ്യോഗസ്ഥനാണെന്നും വൈദ്യുതി കണക്ഷന്‍ സംബന്ധിച്ച് അന്വേഷിക്കാന്‍ എത്തിയതാണെന്നും പറഞ്ഞു. തുടര്‍ന്ന് ഇതുമായി ബന്ധപ്പെട്ട് നിരവധി സംശയങ്ങള്‍ ഉന്നയിച്ചു. മറ്റ് രണ്ട് ഉദ്യോഗസ്ഥര്‍ കൂടി വരുമെന്നും പറഞ്ഞ് വന്നയാള്‍ മടങ്ങി. ഇക്കാര്യങ്ങള്‍ എന്‍ജിനീയറെ അറിയിക്കുന്നതിനായി അടുത്ത മുറിയില്‍ വച്ച ഫോണ്‍ എടുക്കാനായി ശ്യാം പോയി. തിരികെ വന്നപ്പോള്‍ തന്റെ ബാഗ് അലങ്കോലമായി കിടക്കുന്നത് ശ്യാമിന്റെ ശ്രദ്ധയില്‍പ്പെട്ടത്. ഇതേ തുടര്‍ന്ന് ബാഗ് പരിശോധിച്ചപ്പോള്‍ പഴ്‌സ് നഷ്ടപ്പെട്ടതായി മനസ്സിലായി. ഉടന്‍ തന്നെ വീടിനു പുറത്തു വന്ന് നോക്കിയപ്പോള്‍ വന്നയാളെ കണ്ടില്ല. പഴ്‌സിലുണ്ടായിരുന്ന നിരവധി തിരിച്ചറിയല്‍ രേഖകളും 8000 രൂപയും നഷ്ടപ്പെട്ടതായി ശ്യാം പറഞ്ഞു. നാസിക് ഡോള്‍ ടീം ക്യാപ്റ്റന്‍ കൂടിയായ ശ്യാമിന് കഴിഞ്ഞ ദിവസം നാസിക് പ്രോഗ്രാമിനു ലഭിച്ച പണമാണ് പഴ്‌സില്‍ ഉണ്ടായിരുന്നത്. സംഭവത്തില്‍ മുട്ടം പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മോഷ്ടാവിനെ കുറിച്ച് ഏകദേശ ധാരണ ലഭിച്ചതായും പ്രതിയെ ഉടന്‍ പിടികൂടുമെന്നും മുട്ടം എസ്‌ഐ എസ് ഷൈന്‍ പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 9 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക