|    Mar 28 Tue, 2017 7:36 pm
FLASH NEWS

പഴശ്ശി പദ്ധതി സ്ഥലം കൈയേറി മരം മുറിച്ച സംഭവം; അന്വേഷണം തുടങ്ങി

Published : 25th January 2016 | Posted By: SMR

ഇരിട്ടി: പഴശ്ശി പദ്ധതി സ്ഥലം കൈയേറി മരം മുറിച്ച സംഭവത്തില്‍ അധികൃതര്‍ അന്വേഷണം തുടങ്ങി. പായം കരിയാലിലെ വെള്ളുവ ജയനാണ് ഒരു മാസം മുമ്പ് പദ്ധതി പ്രദേശത്തെ മഹാഗണി മരം മുറിച്ചുമാറ്റിയത്. മുറിക്കുന്ന സമയത്തു തന്നെ ഇതിനെതിരേ പരാതിയുമായി നാട്ടുകാര്‍ രംഗത്തിറങ്ങിയെങ്കിലും സ്വന്തം സ്ഥലത്തെ മരമാണെന്നായിരുന്നു ഇയാളുടെ വാദം.
നാട്ടുകാര്‍ നല്‍കിയ പരാതി പ്രകാരം കഴിഞ്ഞ ദിവസം പഴശ്ശി ജലസേജന വിഭാഗം അസിസ്റ്റന്റ് എന്‍ജിനീയര്‍ ഷാജി, ഇരിട്ടി താലൂക്ക് സര്‍വേയര്‍ ഷിബു, റവന്യു അധികൃതര്‍ എന്നിനര്‍ സ്ഥലം സന്ദര്‍ശിച്ചു പരിശോധന നടത്തുകയും മരം പദ്ധതി സ്ഥലത്തേതാണെന്ന് ബോധ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ഇരിട്ടി മേഖലയിലെ പഴശ്ശി പദ്ധതി സ്ഥലം വ്യാപകമായി കയ്യേറ്റം നടക്കുമ്പോഴും അധികൃതര്‍ മൗനം പാലിക്കുകയാണെന്ന് ആക്ഷേപമുണ്ട്.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day