|    Apr 26 Wed, 2017 11:07 pm
FLASH NEWS

പഴശ്ശി ഡാം: ഷട്ടറുകള്‍ അടച്ച് ജലം സംഭരിക്കാന്‍ നിര്‍ദേശം

Published : 3rd November 2016 | Posted By: SMR

ഇരിട്ടി: കാലവര്‍ഷം പ്രതികൂലമായതോടെ ജില്ല കടുത്ത വരള്‍ച്ചയിലേക്കു നീങ്ങുന്ന പ്രത്യേക സാഹചര്യം കണക്കിലെടുത്ത് പഴശ്ശി ഡാമിലെ മുഴുവന്‍ ഷട്ടറുകളും അടച്ച് ജലം സംഭരിക്കാന്‍ അധികൃതരുടെ നിര്‍ദേശം. പഴശ്ശി പദ്ധതി പ്രദേശത്തു നിന്നു മണല്‍ വാരാനുള്ള വ്യവസായവകുപ്പിന്റെ അനുമതിയും തല്‍ക്കാലം നിര്‍ത്തിവയ്ക്കും. പഴശ്ശി ഡാമില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ഷട്ടര്‍ മുഴുവന്‍ തുറന്നു വിട്ടതിനെ തുടര്‍ന്ന് ഡാമില്‍ വെള്ളം വളരെ കുറഞ്ഞിരുന്നു. കാലവര്‍ഷത്തിനൊപ്പം തൂലാവര്‍ഷവും പകുതി പിന്നിട്ടിട്ടും മഴയില്ലാത്തതാണ് അധികൃതര്‍ മണല്‍വാരല്‍ നിര്‍ത്തിവയ്ക്കുന്നത് ഉള്‍പ്പെടെയുള്ള കര്‍ശന നടപടികളിലേക്കും നീങ്ങാന്‍ കാരണം. ജില്ലയിലെ ഏറ്റവും വലിയ ജലസോത്രസായ പഴശ്ശി പുഴയിലെ വെള്ളമാണ് ജില്ലയിലെ പലപ്രദേശത്തേക്കും കുടിവെള്ളത്തിനും കൃഷി ആവശ്യത്തിനുമെല്ലാം ഉപയോഗിക്കുന്നത്. സാധാരണ നിലയില്‍ ഒക്ടോബര്‍ ആദ്യവാരം തന്നെ ഷട്ടറടച്ച് കുടിവെള്ളത്തിനായി ജലം സംഭരിക്കുന്നത്. എന്നാല്‍ ഷട്ടര്‍ അറ്റകുറ്റപ്പണിയും മറ്റു പ്രധാന പൊതുമരാമത്ത് പ്രവൃത്തിയും നടക്കുന്നതിനാല്‍ ജലം സംഭരിക്കല്‍ നീളുകയായിരുന്നു. ഈ മാസം 15നു മുഴുവന്‍ ഷട്ടറുകളും അടച്ച് ജലസംഭരിക്കാറുണ്ട്. ഇനിയുള്ള ദിവസങ്ങളില്‍ പ്രതീക്ഷിത മഴ ലഭിച്ചാല്‍ ജലവിതരണത്തിന് ആവശ്യമായ വെള്ളം സംഭരിക്കാന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് അധികൃതര്‍. അതേസമയം പഴശ്ശി ഷട്ടര്‍ തുറന്നു വിട്ടതിനെ തുടര്‍ന്ന് ഇരിട്ടി പുഴയിലുള്‍പ്പെടെ ജലവിതരണം താഴ്ന്നത് മേഖലയിലെ കിണറുകള്‍ ഉള്‍പ്പെടെ ജലവിതാനം കുറയാന്‍ കാരണമായിട്ടുണ്ട്.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day