|    Dec 16 Sat, 2017 2:43 pm
FLASH NEWS

പഴശ്ശി അണക്കെട്ട് അറ്റകുറ്റപ്പണി: വാഹനഗതാഗതം നിര്‍ത്തിവച്ചു

Published : 7th October 2016 | Posted By: Abbasali tf

ഇരിക്കൂര്‍: പഴശ്ശി അണക്കെട്ടില്‍ അടിയന്തിര അറ്റകുറ്റപ്പണികള്‍ തുടങ്ങിയതോടെ അണക്കെട്ട് റോഡ് വഴിയുള്ള വാഹനഗതാഗതം മൂന്നു മാസത്തേക്ക് നിര്‍ത്തിവച്ചു. അണക്കെട്ടിന്റെ ചോര്‍ച്ച പരിഹരിക്കുന്നതിന്റെ ഭാഗമായാണ് നടപടി തുടങ്ങിയത്. ഡിസംബര്‍ ഒന്നുവരെയാണ് പൂര്‍ണതോതില്‍ പാലത്തിലൂടെയുള്ള ഗതാഗതം നിരോധിച്ചിരിക്കുന്നത്. പഴശ്ശി അണക്കെട്ടിന്റെ നിലവിലെ ചോര്‍ച്ച പൂര്‍ണമായി പരിഹരിക്കാനായി 10 ഷട്ടറുകളും തുറന്ന് റിസര്‍വോയറിലെ വെള്ളം ഇരിക്കൂര്‍ പുഴയിലേക്ക് ഒഴുക്കിവിട്ടിരിക്കുകയാണ്. ജലചോര്‍ച്ച തടയുന്നതിന്റെ ഭാഗമായാണ് അറ്റകുറ്റപ്പണി നടത്തുന്നത്. പഴശ്ശി റിസര്‍വോയറില്‍ പരമാവധി ജലം സംഭരിച്ച് കുടിവെള്ളത്തിനും കൃഷിക്കും ഉപയോഗിക്കുന്ന തരത്തില്‍ പദ്ധതിയെ മാറ്റുന്നതിന്റെ ഭാഗമായാണ് നടപടി. ലോക ബാങ്കിന്റെ സാമ്പത്തിക സഹായത്തോടെ നടപ്പാക്കുന്ന ജലചോര്‍ച്ച നിവാരണ പ്രവൃത്തിക്കായി അണക്കെട്ട് നിര്‍മാണ കമ്പനിക്ക് കൈമാറും. മൂന്നു മാസം കൊണ്ട് അറ്റകുറ്റപ്പണി പൂര്‍ണമായി തീര്‍ക്കണമെന്നാണു കരാര്‍. അണക്കെട്ടിലെ ഷട്ടറുകളിലൂടെ വര്‍ഷങ്ങളായി ചോ ര്‍ച്ച തുടരുന്നതിനാല്‍ സമീപ വര്‍ഷങ്ങളില്‍ എട്ടുകോടി രൂപ ചെവഴിച്ച് മാറ്റിസ്ഥാപിച്ചിരുന്നു. പഴയതും ബലക്ഷയമുള്ളതും ദ്രവിച്ചതുമായ എല്ലാ ഷട്ടറുകളും മാറ്റിയതോടെ 80 ശതമാനത്തിലധികം ജലചോര്‍ച്ച കുറയ്ക്കാന്‍ കഴിഞ്ഞിരുന്നു. ഷട്ടറുകളുടെ പഴയ എല്ലാ റബര്‍ സീലുകളും മാറ്റിയും ബലപ്പെടുത്തേണ്ട ഭാഗങ്ങള്‍ ബലപ്പെടുത്തിയുമാണ് അറ്റകുറ്റപ്പണി നടത്തുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക