|    Aug 22 Wed, 2018 2:44 am
FLASH NEWS

പഴശ്ശി അണക്കെട്ടില്‍ ചളിയടിഞ്ഞു ശുദ്ധജല വിതരണം മുടങ്ങി

Published : 12th August 2018 | Posted By: kasim kzm

മട്ടന്നൂര്‍: പഴശ്ശി അണക്കെട്ടില്‍ ചളിവെള്ളം ഒഴുകിയെത്തിയതോടെ കുടിവെള്ള പദ്ധതിയുടെ പ്ലാന്റില്‍നിന്ന് കണ്ണൂരിലേക്കുള്ള ജലവിതരണം മുടങ്ങി. പഴശ്ശി ഡാമിലെ പമ്പ് ഹൗസിലും ചാവശ്ശേരിപ്പറമ്പിലെ ശുചീകരണ പ്ലാന്റിലും ചളിവെള്ളം കയറിയതിനെ തുടര്‍ന്നാണിത്. മലയോര മേഖലയിലെ ഉരുള്‍പൊട്ടലില്‍ പഴശ്ശി ഡാമിലേക്ക് ചളിവെള്ളം ഇരച്ചെത്തുകയായിരുന്നു.
കുടിവെള്ള ശുചീകരണ പ്ലാന്റിലും ചളി കയറി. ഡാമിലെ പമ്പ് ഹൗസില്‍നിന്ന് ശേഖരിക്കുന്ന വെള്ളം ചാവശ്ശേരിപ്പറമ്പിലെ പ്ലാന്റില്‍ ശുചീകരിച്ചാണ് പൈപ്പുകള്‍ വഴി വിതരണം ചെയ്യുന്നത്. പ്ലാന്റിലെ ശുചീകരണം പൂര്‍ത്തിയാക്കിയാല്‍ മാത്രമേ കണ്ണൂര്‍ ഭാഗത്തേക്ക് കുടിവെള്ളം നല്‍കാ ന്‍ കഴിയൂ.
കണ്ണൂര്‍ നഗരത്തിന് പുറമെ ചേലോറ ഡിവിഷന്‍, അഞ്ചരക്കണ്ടി, പെരളശ്ശേരി, ചെമ്പിലോട്, മുഴപ്പിലങ്ങാട്, കടമ്പൂര്‍, വേങ്ങാട്, പിണറായി, കതിരൂര്‍, എരഞ്ഞോളി പഞ്ചായത്തുകളിലെയും കൊളച്ചേരി പദ്ധതിയുടെ മട്ടന്നൂര്‍ നഗരസഭ, കീഴല്ലുര്‍, കൂടാളി, നാറാത്ത്, കുറ്റിയാട്ടൂര്‍, കൊളച്ചേരി പഞ്ചായത്തുകളിലുമാണ് ഇതോടെ കുടിവെള്ള വിതരണം മുടങ്ങിയത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss