|    Oct 18 Thu, 2018 11:01 am
FLASH NEWS

പഴവങ്ങാടി പഞ്ചായത്തിലെ മര്‍ദനം;വനിതാ അംഗങ്ങള്‍ പരാതി നല്‍കി

Published : 16th September 2017 | Posted By: fsq

 

റാന്നി: പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കമ്മിറ്റിയോഗത്തിനിടെ കൈയ്യാങ്കളി. മുന്‍ പ്രസിഡന്റ് സിപിഎമ്മിലെ അനു ടി സാമുവേല്‍ തങ്ങളെ കൈയേറ്റം ചെയ്തതായി ആരോപിച്ച് വനിതകളായ വൈസ് പ്രസിഡന്റും മുന്‍ പ്രസിഡന്റും ജില്ലാ പോലിസ് മേധാവിക്കു പരാതി നല്‍കി. എന്നാല്‍ ഭരണകക്ഷിയംഗങ്ങളാണ് കൈയേറ്റത്തിനു മുതിര്‍ന്നതെന്ന ആരോപണവുമായി എല്‍ഡിഎഫും രംഗത്തെത്തി. ജനകീയാസൂത്രണ പദ്ധതിയുടെ ഗുണഭോക്തൃ ലിസ്റ്റ് അംഗീകരിക്കുന്നതിനുവേണ്ടി ഇന്നലെ ചേര്‍ന്ന കമ്മിറ്റിയിലാണ് പരാതിക്കിടയാക്കിയ സംഭവങ്ങളുണ്ടായത്. ഇടതുപക്ഷ അംഗങ്ങളായ അനില്‍ തുണ്ടിയിലും അനു ടി സാമുവേലും കമ്മിറ്റി തടസപ്പെടുത്താന്‍ ശ്രമിച്ചെന്നും കമ്മിറ്റി പിരിഞ്ഞ ഉടന്‍ അനു ടി സാമുവേല്‍ വൈസ് പ്രസിഡന്റ് ലിജി ചാക്കോയെ കൈയേറ്റത്തിനു ശ്രമിച്ചെന്നും തടസം പിടിക്കാനെത്തിയ കോണ്‍ഗ്രസ് മെംബറും മുന്‍ പ്രസിഡന്റുമായ അനിത അനില്‍കുമാറിനെയും ആക്രമിക്കാന്‍ ശ്രമിച്ചതായുമാണ് പരാതി. പിടിവലിക്കിടെ അനിത അനില്‍കുമാര്‍ തലയടിച്ച് നിലത്തുവീണതായും പരാതിയില്‍ പറയുന്നു. ഇരുവരും ചേര്‍ന്നാണ് ജില്ലാ പോലിസ് മേധാവിക്കു പരാതി നല്‍കിയത്. സംഭവത്തേ തുടര്‍ന്ന് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇട്ടിയപ്പാറയില്‍ പ്രതിഷേധയോഗം നടന്നു. പ്രകാശ് തോമസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ഡിസിസി പ്രസിഡന്റ് ബാബു ജോര്‍ജ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം എം ജി കണ്ണന്‍, പ്രഫ. തോമസ് അലക്‌സ്, സതീഷ് പണിക്കര്‍, റിങ്കു ചെറിയാന്‍, ടി കെ സാജു, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബോബി ഏബ്രഹാം, യുഡിഎഫ് നേതാക്കള്‍ സംസാരിച്ചു. അതേസമയം പഞ്ചായത്തിലെ ഭരണപക്ഷമാണ് കൈയേറ്റത്തിനു ശ്രമിച്ചതെന്ന ആരോപണവുമായി എല്‍ഡിഫും റാന്നിയില്‍ പ്രകടനവും യോഗവും നടത്തി. സിപിഎം ഏരിയാ സെക്രട്ടറി പി ആര്‍ പ്രസാദ് ഉദ്ഘാടനം ചെയ്തു. ജോര്‍ജ് ഫിലിപ്പ് അധ്യക്ഷത വഹിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss