|    Jul 20 Fri, 2018 2:16 pm
FLASH NEWS

പഴയ സ്റ്റാന്റിലെ കുഴി ഭീഷണിയാവുന്നു

Published : 13th September 2017 | Posted By: fsq

 

കുറ്റിയാടി: പഴയ ബസ്റ്റാന്റിലെ കുഴി വാഹനങ്ങള്‍ക്കും യാത്രക്കാര്‍ക്കും ഭീഷണിയാവുന്നു. ഏറെക്കാലം മുമ്പ്— രൂപപ്പെട്ട കുഴി മഴ കനത്തതോടെ വികസിക്കുകയാണു. വാഹനങ്ങളുടെ മരണപ്പാച്ചിലില്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവരുടെ ദേഹത്ത്— മലിനജലം തെറിക്കുന്നത്— നിത്യസംഭവമാണ്. പുതിയ ബസ്റ്റാന്റ്— പ്രവര്‍ത്തനം തുടങ്ങിയതോടെ പഴയ ബസ്റ്റാന്റ്— തീര്‍ത്തും അവഗണയിലാണെന്നാണു നാട്ടുകാരുടെ അഭിപ്രായം. ഇപ്പോള്‍ പഴയ ബസ്റ്റാന്റ്— ജനകീയം ജീപ്പുകള്‍, കാര്‍, ഇരുചക്രവാഹനങ്ങള്‍, ആയഞ്ചേരി, വില്യാപ്പള്ളി, വടകര ബസ്സുകള്‍ എന്നിവ പാര്‍ക്ക് ചെയ്യാനാണു ഉപയോഗിക്കുന്നത്. ഒരു പതിറ്റാണ്ടു മുന്‍പ്— സ്റ്റാന്റ്അറ്റകുറ്റപ്പണി നടത്തിയെങ്കിലും പിന്നീട്— യാതൊരു പ്രവര്‍ത്തിയും നടന്നിട്ടില്ല. സ്റ്റാന്റിലെ കാത്തിരിപ്പുകേന്ദ്രവും ചോര്‍ച്ചയും സിമന്റ്— അടര്‍ന്ന് വീഴുന്നതും കാരണം ഭീഷണിയുയര്‍ത്തുന്നുണ്ട്—.പഴയ ബസ്റ്റാന്റും  കെട്ടിടവും പുതുക്കിപണിയാന്‍ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത്— പ്രസിഡന്റ്— സി എന്‍ ബാലകൃഷ്ണന്‍, കെ സി ബിന്ദു, പി സി രവീന്ദ്രന്‍, ഇ കെ നാണു, ഏരത്ത്— ബാലന്‍ അറിയിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss