|    Jan 24 Tue, 2017 8:37 am

പഴയ വാഹനങ്ങള്‍ക്ക് ഗ്രീന്‍ ടാക്‌സ് ഏര്‍പ്പെടുത്തും

Published : 8th July 2016 | Posted By: sdq

Green-Tax-Ahead

തിരുവനന്തപുരം: പഴയ വാഹനങ്ങള്‍ക്ക് ഗ്രീന്‍ ടാക്‌സ് ഏര്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നതായി ധനകാര്യ മന്ത്രി തോമസ് ഐസക് ബജറ്റ് പ്രസംഗത്തില്‍ വ്യക്തമാക്കി.
പഴയ വാഹനങ്ങളില്‍ നിന്നുള്ള വായു മലിനീകരണം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ഇത്തരം വാഹനങ്ങളുടെ ഉപയോഗം നിരുല്‍സാഹപ്പെടുത്താനാണ് ഗ്രീന്‍ ടാക്‌സ് ഏര്‍പ്പെടുത്തുന്നത്. 15 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള നാലും അതില്‍ കൂടുതല്‍ ചക്രവുമുള്ള സ്വകാര്യ വാഹനങ്ങള്‍ക്കും പത്ത് വര്‍ഷത്തില്‍ അധികം പഴക്കമുള്ള ട്രാ്ന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ക്കുമാണ് ഗ്രീന്‍ ടാക്‌സ് അടക്കേണ്ടത്.
സാധാരണക്കാര്‍ കൂടുതലായി ഉപയോഗിക്കുന്നതും ആശ്രയിക്കുന്നതുമായ ഇരുചക്രവാഹനങ്ങളേയും സ്വകാര്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന മുചക്ര വാഹനങ്ങളേയും ഓട്ടോറിക്ഷകളേയും ഇതില്‍ നിന്ന് ഒഴിവാക്കും.
നാലും അതില്‍ കൂടുതലും ചക്രമുള്ള സ്വകാര്യ വാഹനങ്ങള്‍ക്ക് രജിസ്‌ട്രേഷന്‍ പുതുക്കുന്ന സമയത്ത് 400 രൂപ ഗ്രീന്‍ ടാക്‌സ് അടക്കണം.
നാലും അതില്‍ കൂടുതല്‍ ചക്രങ്ങളുമുള്ള ലൈറ്റ് ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ക്ക് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് പുതുക്കുമ്പോള്‍ 200 രൂപയും അടക്കണം.
മീഡിയം ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് പുതുക്കുമ്പോള്‍ 300രൂപ ഗ്രീന്‍ ടാക്‌സായി അടക്കണം. ഹെവി വാഹനങ്ങള്‍ക്കും മറ്റു ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ക്കും 400ഉം രൂപ വീതവും അടക്കേണ്ടിവരും. ഇതുവഴി വര്‍ഷത്തില്‍ 7 കോടി രൂപ അധിക വരുമാനം പ്രതീക്ഷിക്കുന്നതായി ധനമന്ത്രി വ്യക്തമാക്കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 132 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക