|    Feb 28 Tue, 2017 8:48 pm
FLASH NEWS

പഴയ റെയില്‍വേ മേല്‍പ്പാലം പൊളിച്ചു; പാത വികസിപ്പിക്കല്‍ ഉടന്‍

Published : 1st December 2016 | Posted By: SMR

ചങ്ങനാശ്ശേരി: ചെങ്ങന്നൂര്‍-ചിങ്ങവനം പാതയിരട്ടിപ്പിക്കലിന്റെ ഭാഗമായി ചങ്ങനാശ്ശേരി റെയില്‍വേ സ്റ്റേഷനു സമീപത്തെ വാഴൂര്‍ റോഡിലെ പഴയമേല്‍പ്പാലം ചൊവ്വാഴ്ച രാത്രി പൊളിച്ചു. ഇനി മണ്ണുമാറ്റി പാതയിരട്ടിപ്പിക്കല്‍ ജോലികള്‍ ഉടന്‍ ആരംഭിക്കും. റോഡിലെയും റെയില്‍വെയിലെയും തിരക്കു ഒഴിഞ്ഞസമയം കണക്കാക്കി രാത്രി വളരെ വൈകിയാണ് ഗ്യാസ് കട്ടര്‍ ഉപയോഗിച്ചു പാലം  വിവിധ കഷണങ്ങളാക്കി മുറിച്ചു മാറ്റുകയും കൂറ്റന്‍ ക്രെയിന്‍ ഉപയോഗിച്ച് കോണ്‍ക്രീറ്റ് അവശിഷ്ടങ്ങള്‍ നീക്കവും ചെയ്തത്. എന്നാല്‍ ഗതാഗതത്തെ ബാധിക്കാത്ത നിലയിലായിരുന്നതിനാല്‍ മറ്റു ബുദ്ധിമുട്ടുകള്‍ ഉണ്ടായില്ല. ഇതു പൊളിച്ചതോടെ പതിറ്റാണ്ടുകള്‍ പഴക്കമുള്ളതും ഏറെ വിമര്‍ശനത്തിനു വിധേയമായതുമായ പാലമാണ് വിസ്മൃതിലേക്കു മറഞ്ഞത്. ഡിസംബര്‍ അഞ്ചോടെ പാലം പൊളിക്കാനാണ് നേരത്തെ നിശ്ചയിച്ചിരുന്നതെങ്കിലും പാത വികസനം വേഗത്തലാക്കണ്ടതിനാല്‍ നേരത്തെ പൊളിക്കുകയായിരുന്നു. ഇതിനുമ്പായി പാലത്തിനു സമീപത്തു കൂടി കടന്നുപോവുന്ന ശുദ്ധജല പൈപ്പുകളും മറ്റും നീക്കം ചെയ്തു. പുതിയ കണക്ഷന്‍ കൊടുത്തിരുന്നു. വളരെ വീതികുറഞ്ഞ പാലം പൊളിച്ചു വീതികൂട്ടണമെന്ന ആവശ്യം ഉയര്‍ന്നിട്ടും പതിറ്റാണ്ടുകളായിരുന്നു. വീതികുറഞ്ഞ പാലത്തില്‍ അപകടങ്ങള്‍ പതിവാകുകയും ഒപ്പം ഗതാഗതക്കുരുക്കും നിത്യസംഭവമായിരുന്നു. എന്നാല്‍ പാതയിരട്ടിപ്പിക്കല്‍ ആരംഭിച്ചതോടെയാണ് സമാന്തരമായി പുതിയ പാലം പണിതതും കഴിഞ്ഞ ദിവസം പഴയപാലം പൊളിച്ചതും. പുതിയ പാലം മൂന്നാഴ്ച മുമ്പായിരുന്നു ഗതാഗതത്തിനു തുറന്നുകൊടുത്തത്. 4.2 കോടി മുടക്കി 13 മീറ്റര്‍ വീതിയില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ പുതിയ പാലത്തിന്റെ ഇരുവശങ്ങളിലും നടപ്പാതയും നിര്‍മിച്ചിട്ടുണ്ട്. എന്നാല്‍ ഇവിടെ അപ്രോച്ച് റോഡിന്റെ പണികള്‍ പൂര്‍ത്തിയാകാത്തതിനെ തുടര്‍ന്നു പൊടിശല്യം വലിയ ബുദ്ധിമുട്ടുകളാണ് സൃഷ്ടിക്കുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 16 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day