|    Dec 13 Wed, 2017 6:50 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

പഴയ ഡല്‍ഹിയിലെ തിരക്കേറിയ മാര്‍ക്കറ്റില്‍ സ്‌ഫോടനം; ഒരു മരണം

Published : 26th October 2016 | Posted By: SMR

ന്യൂഡല്‍ഹി: പഴയ ഡല്‍ഹിയിലെ ചാന്ദ്‌നി ചൗക്കിലെ തിരക്കേറിയ നയാ ബസാറിലുണ്ടായ പൊട്ടിത്തെറിയില്‍ ഒരാള്‍ മരിച്ചുു. അഞ്ചു പേര്‍ക്കു പരിക്കേറ്റു. ചാന്ദ്‌നി ചൗക്കിലെ മസ്ജിദിനോട് ചേര്‍ന്ന മാര്‍ക്കറ്റിലാണ് ഇന്നലെ പൊട്ടിത്തെറിയുണ്ടായത്. വെടിമരുന്നുമായി വരുകയായിരുന്ന ആളാണ് കൊല്ലപ്പെട്ടതെന്നാണ് പ്രാഥമിക നിഗമനം.
പശ്ചിമബംഗാള്‍ സ്വദേശിയായ ഇയാള്‍ പൊട്ടിത്തെറിക്കു മുമ്പ് പുകവലിച്ചിരുന്നതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. ബഹ്‌റയ്ന്‍ സന്ദര്‍ശിക്കുന്ന കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് സംഭവത്തില്‍ ഡല്‍ഹി പോലിസിനോട് അടിയന്തര റിപോര്‍ട്ട് ആവശ്യപ്പെട്ടു. നഗരത്തില്‍ സമാധാനം നിലനിര്‍ത്തുന്നതിനും സംഭവത്തിന് ഉത്തരവാദികളായവര്‍ക്കെതിരേ നടപടിയെടുക്കുന്നതിനും ഡല്‍ഹി പോലിസ് കമ്മീഷണറും നിര്‍ദേശം നല്‍കി. ഫഌറ്റുകളും കടകളുമായി ഓള്‍ഡ് ഡല്‍ഹിയിലെ ഏറ്റവും തിരക്കേറിയതും ഇടുങ്ങിയതുമായ പ്രദേശമാണ് നയാ ബസാര്‍.
സിസിടിവി ദൃശ്യങ്ങളില്‍ ഒരാള്‍ പടക്കം ഉള്‍പ്പടെയുള്ള സ്‌ഫോടക വസ്തുക്കളുമായി വരുന്നത് കാണാം. പിന്നീട് ഇയാള്‍ ചുമന്നു കൊണ്ടുവന്ന കെട്ട് താഴെ വയ്ക്കുമ്പോഴാണ് പൊട്ടിത്തെറി. അന്തരീക്ഷത്തില്‍ പുകപടലം നിറഞ്ഞതോടെ ആളുകള്‍ നാലുപാടും ചിതറിയോടി. ഉടന്‍ പോലിസും ഭീകരവിരുദ്ധ വിഭാഗവുമെത്തി സ്ഥലം പരിശോധിച്ചു. ദീപാവലി ആഘോഷങ്ങള്‍ക്കായി എത്തിച്ച പടക്കം ഉള്‍പ്പടെയുള്ള വസ്തുക്കള്‍ പൊട്ടിത്തെറിച്ചതാവാമെന്നാണ് പ്രാഥമിക നിഗമനം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക