|    Nov 14 Wed, 2018 6:49 am
FLASH NEWS

പഴയ കെട്ടിടം തകര്‍ന്നുവീണു; അഞ്ചുപേര്‍ക്കു പരിക്ക്

Published : 9th August 2018 | Posted By: kasim kzm

കോഴിക്കോട്: നഗരത്തില്‍ പഴയ കെട്ടിടം തകര്‍ന്നുവീണ് അഞ്ചു തൊഴിലാളികള്‍ക്ക് പരിക്കേറ്റു. ഫ്രാന്‍സിസ് റോഡ് ഓവര്‍ ബ്രിഡ്ജിന്റെ വടക്കുവശത്തുള്ള കെട്ടിടമാണ് തകര്‍ന്നുവീണത്. പരിക്കേറ്റവര്‍ ഇതരസംസ്ഥാന തൊഴിലാളികളാണ്. അനധികൃത ചെരുപ്പ് നിര്‍മാണ യൂനിറ്റായി പ്രവര്‍ത്തിക്കുന്ന പഴയ ഇരുനിലകെട്ടിടമാണ് അപകടത്തില്‍പെട്ടത്. ഇന്നലെ ഉച്ചയ്ക്കാണ് സംഭവം. പതിനഞ്ചോളം ഇതരസംസ്ഥാന തൊഴിലാളികള്‍ കെട്ടിടത്തിനുള്ളില്‍ ജോലി ചെയ്യുന്നുണ്ടായിരുന്നു.
തൊഴിലാളികള്‍ ജോലി ചെയ്യുന്ന ആദ്യ നില തകര്‍ന്ന് താഴേക്ക് പതിക്കുകയായിരുന്നു. വീഴ്ചയില്‍ നിസാര പരിക്കേറ്റ ബിഹാര്‍ സ്വദേശികളായ കാരിലാല്‍ദാസ് (34), ഉചിത് ദാസ് (33), പരമേശ്വര്‍ ദാസ് (35), ചന്ദന്‍ദാസ് (35), വിനോദ് ദാസ് (45) എന്നിവരെ ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുതിയറ ചേങ്ങോട്ട് അബ്ദുള്‍ സമദിന്റെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം.
അനധികൃതമായി പ്രവര്‍ത്തിക്കുന്ന ചെരുപ്പ് നിര്‍മാണ യൂനിറ്റ് ഇവിടെ നിന്ന് മാറ്റാന്‍ ആവശ്യപ്പെട്ട് കോര്‍പറേഷനി ല്‍ പരാതി നല്‍കിയിരുന്നതായി ഉടമ പറഞ്ഞു.
ഇത് സംബന്ധിച്ച് കോടതിയില്‍ കേസും ഉണ്ട്. ബീച്ച് ഫയര്‍ സ്റ്റേഷനില്‍ നിന്ന് സ്റ്റേഷന്‍ ഓഫിസര്‍ പനോത്ത് അജിത് കുമാര്‍, അസി. സ്റ്റേഷന്‍ ഓഫിസര്‍ പി ഐ ഷംസുദ്ദീന്‍, ലീഡിങ്ങ് ഫയര്‍മാന്‍ എന്‍ രമേശന്‍ എന്നിവരുടെ നേതൃത്വത്തില്‍ യൂനിറ്റ് രക്ഷാപ്രവര്‍ത്തനം നടത്തി.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss