|    Apr 27 Fri, 2018 4:49 am
FLASH NEWS

പഴയങ്ങാടി താലൂക്ക് ആശുപത്രിയില്‍ ഡയാലിസിസ് കേന്ദ്രം തുറന്നു

Published : 8th April 2018 | Posted By: kasim kzm

പഴയങ്ങാടി: താലൂക്ക് ആശുപത്രിയില്‍ സര്‍ക്കാറിന്റെ ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി നിര്‍മിച്ച ഡയാലിസിസ് കേന്ദ്രം മന്ത്രി കെ കെ ശൈലജ ഉദ്ഘാടനം ചെയ്തു. കുടിവെള്ള പദ്ധതിയുടെ ഉദ്ാഘാടനവും മന്ത്രി നിര്‍വഹിച്ചു. നവീകരിച്ച ഓഫിസ് കെട്ടിടം പി കരുണാകരന്‍ എംപി ഉദ്ഘാടനം ചെയ്തു. സ്വകാര്യ ആശുപത്രികളോട് കിടപിടിക്കുന്ന അത്യാധുനിക സൗകര്യങ്ങളോടെയാണ് ഇവിടെ ഡയാലിസിസ് കേന്ദ്രം സ്ഥാപിച്ചത്. ഒരേസമയം ആറുപേര്‍ക്ക് ഡയാലിസിസ് ചെയ്യാം.
കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ ലിമിറ്റഡും കേരള ഹെല്‍ത്ത് റിസര്‍ച്ച് ആന്റ് വെല്‍ഫയര്‍ സൊസൈറ്റിയും സംയുക്തമായാണ് പദ്ധതി പൂര്‍ത്തീകരിച്ചത്. ടി വി രാജേഷ് എംഎല്‍എ അധ്യക്ഷത വഹിച്ചു. പി കെ ശ്രീമതി എംപി മുഖ്യാതിഥിയായി. ബ്ലോക്ക്-ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാര്‍, ജനപ്രതിനിധികള്‍, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ സംബന്ധിച്ചു. ആശുപത്രിയുടെ മാസ്റ്റര്‍ പ്ലാന്‍ ചടങ്ങില്‍ മന്ത്രിക്ക് കൈമാറി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss