|    Jan 18 Wed, 2017 7:40 pm
FLASH NEWS

പഴയങ്ങാടിയില്‍ പൂട്ടിയിട്ട വീട്ടില്‍ കവര്‍ച്ച; 16 പവന്‍ മോഷ്ടിച്ചു

Published : 18th October 2016 | Posted By: Abbasali tf

പഴയങ്ങാടി: പഴയങ്ങാടി റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ പ്രതിഭാ ടാക്കീസിന് സമീപം പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് കവര്‍ച്ച. റിട്ട. സിആര്‍പിഎഫ് ജവാന്‍ പുതിയവീട്ടില്‍ ജയരാജന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. മുകളിലെ അലമാര കുത്തിപ്പൊളിച്ച് 16 പവന്റെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു. കാഞ്ഞങ്ങാട് പള്ളിക്കരയിലെ മകളുടെ വീട്ടിലേക്ക് രണ്ടു ദിവസം മുമ്പ് ജയരാജനും കുടുംബവും പോയതായിരുന്നു. കഴിഞ്ഞ ദിവസം രാത്രി വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് വീടിന്റെ വാതില്‍ തുറന്ന നിലയില്‍ കാണപ്പെട്ടത്. മുകളിലത്തെ നിലയിലെ മുറിയുടെ വാതില്‍ തകര്‍ത്താണ് കവര്‍ച്ചാസംഘം അകത്തു കയറിയത്. കിടപ്പുമുറിയിലെയും മറ്റും സാധനസാമഗ്രികള്‍ വാരിവലിച്ചിട്ട നിലയിലാണ്. വിവരമറിഞ്ഞ് പഴയങ്ങാടി എസ്‌ഐയും സംഘവും സ്ഥലത്തെത്തി. സ്വര്‍ണമാലകളും കുട്ടികളുടെ കമ്മലും മോതിരവും അരഞ്ഞാണവും ഉള്‍പ്പെടെ 16 പവന്റെ സ്വര്‍ണാഭരണങ്ങളാണ് മോഷണം പോയത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 10 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക