|    Oct 18 Wed, 2017 7:46 am
FLASH NEWS

പഴയങ്ങാടിയിലും ശ്രീകണ്ഠാപുരത്തും കെട്ടിടങ്ങള്‍ തകര്‍ന്നു ; തലനാരിഴയ്ക്കു ദുരന്തം ഒഴിവായി

Published : 5th August 2017 | Posted By: fsq

 

പഴയങ്ങാടി: കനത്ത മഴയില്‍ പഴയങ്ങാടിയിലും ശ്രീകണ്ഠാപുരത്തും കാലപ്പഴക്കം ചെന്ന കെട്ടിടങ്ങള്‍ കെട്ടിടങ്ങള്‍ തകര്‍ന്നുവീണു. രണ്ടിടത്തും ആളപായമില്ല. തലനാരിഴയ്ക്കാണു അപകടം ഒഴിവായത്.പഴയങ്ങാടി ബീവി റോഡിനു ചേര്‍ന്നുള്ള 80 വര്‍ഷത്തോളം പഴക്കമുള്ള കെട്ടിടമാണ് ഇന്നലെയുണ്ടായ ശക്തമായ കാറ്റിലും മഴയിലും തകര്‍ന്നത്. സംഭവസമയം പരിസരത്ത് ആരുമില്ലാത്തതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്. പഴയങ്ങാടി ബിഎസ്എന്‍എല്‍ ഓഫിസിനു മുന്നിലുള്ള കെട്ടിടം അന്തരിച്ച മുന്‍ എംഎല്‍എ ചടയന്റെ ഉടമസ്ഥതയിലുള്ളതാണ്. ആദ്യകാലത്തെ കോണ്‍ക്രീറ്റ് കെട്ടിടങ്ങളിലൊന്നാണിത്.ശ്രീകണ്ഠപുരം സെന്‍ട്രല്‍ ജങ്ഷനില്‍ പയ്യാവൂര്‍ റോഡരികിലെ കാലപ്പഴക്കം ചെന്ന കെട്ടിടമാണ് തകര്‍ന്നത്. സ്വകാര്യ വ്യക്തിയുടെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള കെട്ടിടമാണ് നിലംപൊത്തിയത്. കഴിഞ്ഞ ദിവസം വൈകീട്ടോടെയാണ് സംഭവം. പഴക്കമേറിയ നിരവധി കെട്ടിടങ്ങള്‍ ഈ ഭാഗത്തുണ്ട്. മുന്‍ വര്‍ഷങ്ങളിലും ഇത്തരം കെട്ടിടങ്ങള്‍ തകര്‍ന്നുവീണ് നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു. എന്നാല്‍ ദ്രവിച്ചു വീഴാറായ കെട്ടിടങ്ങള്‍ പൊളിച്ചുനീക്കാന്‍ നടപടിയുണ്ടായിട്ടില്ല. തകര്‍ന്ന കെട്ടിടത്തിന്റെ ഇരുഭാഗത്തും കച്ചവട സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. നിരവധി യാത്രക്കാരും വാഹനങ്ങളും പോവുന്ന റോഡരികിലാണ് കെട്ടിടം സ്ഥിതിചെയ്യുന്നത്. കെട്ടിടം നിലംപതിക്കുമ്പോള്‍ സമീപത്ത് ആളുകളൊന്നും ഇല്ലാതിരുന്നതിനാലാണ് വന്‍ ദുരന്തം ഒഴിവായത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക