|    Jul 25 Tue, 2017 4:11 pm
FLASH NEWS

പഴയകുന്നുമ്മേല്‍ പഞ്ചായത്ത് പദ്ധതികള്‍ക്ക് അംഗീകാരം

Published : 5th October 2016 | Posted By: Abbasali tf

കിളിമാനൂര്‍: പഴയകുന്നുമ്മേല്‍ പഞ്ചായത്തിലെ 2016-17 സാമ്പത്തിക വര്‍ഷത്തെ വാര്‍ഷിക പദ്ധതികള്‍ക്ക് ജില്ലാ ആസൂത്രണസമിതിയുടെ അംഗീകാരമായതായി പഞ്ചായത്ത് പ്രസിഡന്റ് എസ് സിന്ധു അറിയിച്ചു. 5,27,47,033 രൂപ പദ്ധതി അടങ്കലില്‍ പൊതുവിഭാഗം ഫണ്ടായി 1.23 കോടി രൂപയും എസ്‌സിപി വിഭാഗത്തില്‍ 1.22 കോടിരൂപയും ധനകാര്യകമ്മീഷന്‍ ഗ്രാന്റായി 79.09 ലക്ഷം രൂപയും റോഡിതര വിഭാഗം മെയിന്റനന്‍സ് ഫണ്ടായി 39.83 ലക്ഷം രൂപയും തനതു ഫണ്ടായി 64.63 ലക്ഷം രൂപയും കേന്ദ്ര-സംസ്ഥാന ആവിഷ്‌കൃത പദ്ധതിവിഹിതവും ബ്ലോക്ക് ജില്ലാ പഞ്ചായത്തുകളുടെ വിഹിതവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഉല്‍പാദന സേവന മേഖലകള്‍ക്ക് ഊന്നല്‍ നല്‍കിയിട്ടുള്ള വാര്‍ഷിക പദ്ധതിയാണ് വിഭാവനം ചെയ്തിരിക്കുന്നത്. ഉല്‍പാദനമേഖലയില്‍ ജൈവ പച്ചക്കറി കൃഷി, സമഗ്ര നെല്‍കൃഷി വികസനപദ്ധതി, മുട്ടക്കോഴി വളര്‍ത്തല്‍, ജൈവസമൃദ്ധി പദ്ധതി എന്നിവയും സേവന മേഖലയില്‍ സമ്പൂര്‍ണ ശൗചാലയപദ്ധതി, വീട് പുനരുദ്ധാരണം, ഗാര്‍ഹിക ബയോഗ്യാസ് പ്ലാന്റ്, വനിതകള്‍ക്കുള്ള സ്വയംതൊഴില്‍ പദ്ധതികള്‍, ബഡ്‌സ് സ്‌കൂള്‍ നടത്തിപ്പ്, വയോജനങ്ങള്‍ക്കുള്ള പ്രത്യേക ചികില്‍സാ സൗകര്യം ഏര്‍പെടുത്തല്‍, ഗ്രാമകേന്ദ്രങ്ങള്‍ സജ്ജമാക്കല്‍, പട്ടികജാതി വിദ്യാര്‍ഥികള്‍ക്കുള്ള പഠനസൗകര്യം മെച്ചപ്പെടുത്തല്‍ തുടങ്ങി നിരവധി പദ്ധതികള്‍ ഉള്‍പെടുത്തി. പഞ്ചായത്തില്‍ പൊതുശ്മശാനം സ്ഥാപിക്കുന്നതിന് ബ്ലോക്ക് പഞ്ചായത്തുമായി സഹകരിച്ചുള്ള സംയുക്തപദ്ധതിക്ക് 10 ലക്ഷംരൂപയും റോഡുകളുടെ അറ്റകുറ്റപണികള്‍ക്ക് 40.77 ലക്ഷം രൂപയും ഘടകസ്ഥാപനങ്ങളുടെ അറ്റകുറ്റപണികള്‍ക്കും നവീകരണത്തിനുമായി 39.83 ലക്ഷം രൂപയും വകയിരുത്തി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക