|    Apr 28 Fri, 2017 11:32 pm
FLASH NEWS

പഴക്കമുള്ളതും രാസവസ്തുക്കള്‍ ചേര്‍ത്തതുമായ മല്‍സ്യം വിറ്റഴിക്കുന്നു

Published : 5th August 2016 | Posted By: SMR

അടിമാലി: ദിവസങ്ങള്‍ പഴക്കമുള്ളതും രാസവസ്തുക്കള്‍ ചേര്‍ത്തതുമായ മല്‍സ്യം ജില്ലയുടെ പല ഭാഗങ്ങളിലും വ്യാപകമായി വിറ്റഴിക്കുന്നതായി പരാതി.പല സ്ഥലങ്ങളിലും റോഡരികില്‍ നിന്നും മറ്റും മത്സ്യം വാങ്ങി കഴിച്ചവര്‍ക്ക് ദേഹാസ്വാസ്ഥ്യമുണ്ടായി.
ചെറിയ മത്സ്യങ്ങള്‍ തൊട്ട് വലിയ മത്സ്യങ്ങള്‍വരെ കേടാകാതെ സൂക്ഷിക്കാന്‍ ഉപയോഗിക്കുന്ന രാസവസ്തുക്കളാണ് മനഷ്യര്‍ക്ക് കടുത്ത ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത്.വഴിയോര വ്യാപാരികളാണ് ഏറെയും പഴകിയ മത്സ്യവുമായി വില്പനയ്‌ക്കെത്തുന്നത്.മുമ്പും ഇതേപോലെ പരാതി ഉയര്‍ന്നപ്പോള്‍ ആരോഗ്യവകുപ്പ് പരിശോധന നടത്തിയിരുന്നു. പിന്നീട് വീണ്ടും പഴയ നിലയിലെത്തിയിരിക്കുകയാണ്. വന്‍കിട മൊത്തകച്ചവടക്കാര്‍ രാത്രികാലങ്ങളിലാണ് ഇത്തരം മത്സ്യം ചില്ലറ വില്‍പ്പനക്കാര്‍ക്ക് എത്തിച്ച് നല്‍കുന്നത്.
ഇത്തരം മൊത്തകച്ചവടക്കാരെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയാല്‍ പൊതുജനാരോഗ്യത്തിന് ഭീഷണിയായിട്ടുളള ഇത്തരം മത്സ്യവില്‍പ്പന നിയന്ത്രിക്കാന്‍ കഴിയുകയും ചെയ്യുമെങ്കിലും ആരോഗ്യവകുപ്പ് കാര്യമായ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. സാതാരണകാര്‍  ചെറിയ മീനുകള്‍ കേടാകാതിരിക്കാന്‍ രാസപദാര്‍ഥങ്ങള്‍ കലര്‍ത്തിയാണ് നല്‍കുന്നതെന്നും ആക്ഷേപമുണ്ട്.
ഇത്തരത്തിലുളള മല്‍ സ്യം വാങ്ങി കഴിച്ച ഒന്‍പതു പേര്‍ക്ക് കഴിഞ്ഞ ദിവസം ഭക്ഷ ്യവിഷബാധയേറ്റിരുന്നു.  ഇരുമ്പപാലം മുത്തിക്കാട് കുഴിപ്പിളളില്‍ കെ എം മൈതിന്‍, കുഴിപ്പിളളില്‍ അല്‍ഫിയ,ഇരുമ്പുപാലം നെല്ലികുന്നേല്‍ എ ന്‍ വി നോബിള്‍, ഇരുമ്പുപാലം വലിയകാട്ടില്‍ വി എസ് ബഷീര്‍, ഇരുമ്പുപാലം ഒഴുവത്തടം തകിടിയില്‍ ടി എസ് ഷൈ ന്‍, ഇരുമ്പുപാലം പാറേക്കാട്ടില്‍ പി പി ജോബി എന്നിവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.ഇവര്‍ ഇരുമ്പുപാലത്ത് നിന്നുമാണ്  മത്സ്യം വാങ്ങി കഴിച്ചത്. ഇത് സംബന്ധിച്ച് ആരോഗ്യവകുപ്പിന് പരാതി നല്‍കിയെങ്കിലും അന്വേഷണം നടത്തുന്നതിനോ നടപടി സ്വീകരിക്കുന്നതിനോ യാതൊരു നടപടിയും ഉണ്ടായില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു.
സാമ്പിള്‍ ശേഖരിക്കാന്‍ പോലും ആരോഗ്യ വകുപ്പ് നടപടിയെടുക്കാത്ത് വ്യ ാപക പ്രതിക്ഷേധത്തിന് ഇടയാക്കിയിട്ടുമുണ്ട്.  ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ സന്ധ്യയ്ക്കും രാത്രിയിലും നടക്കുന്ന ഇത്തരം കച്ചവടങ്ങള്‍ക്കെതിരെ നാട്ടുകാര്‍ക്കും പരാതിയുണ്ട്.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day