|    May 30 Tue, 2017 7:07 am
FLASH NEWS

പഴകുളത്ത് ചരിത്രം കുറിക്കാന്‍ എസ്ഡിപിഐ സ്ഥാനാര്‍ഥി

Published : 31st October 2015 | Posted By: SMR

പഴകുളം: പഴകുളത്ത് ചരിത്രം കുറിക്കാന്‍ എസ്ഡിപിഐ സ്ഥാനാര്‍ഥി ഷാജി അയത്തിക്കോണില്‍. പള്ളിക്കല്‍ പഞ്ചായത്തിലെ ഏഴാംവാര്‍ഡായ പഴകുളം കഴിഞ്ഞകാലങ്ങളില്‍ യുഡിഎഫിനൊപ്പമായിരുന്നു. വര്‍ഷങ്ങളായി വാര്‍ഡ് ഭരിച്ചിട്ടും പഴകുളത്തിന്റ അടിസ്ഥാന വികസനം പോലും നടത്താത്ത യുഡിഎഫിന്റെ അഴിമതിരാഷ്ട്രീയം തുറന്നുകൈാട്ടി നടത്തുന്ന പ്രചാരണങ്ങളിലാണ് എസ്ഡിപിഐ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
പഞ്ചായത്തിലെ പാവപ്പെട്ടവര്‍ക്കുള്ള ആനുകൂല്യങ്ങള്‍ അനര്‍ഹമായി കൈക്കലാക്കിയ രാഷ്ട്രീയകാരുടെയും വാര്‍ഡ് ഭരിച്ചവര്‍ നടത്തിയ അഴിമതിയുടെയും കണക്കുകള്‍ നിരത്തിയുള്ള എസ്ഡിപിഐയുടെ പ്രചാരണം ജനങ്ങളെ മാറിചിന്തിക്കാന്‍ പ്രേരിപ്പിക്കുമെന്ന് വിശ്വാസത്തിലാണ് പാര്‍ട്ടി മുന്നോട്ടു പോവുന്നത്.
കൂടാതെ യുഡിഎഫ് എന്ന പേരില്‍ കോണ്‍ഗ്രസ്സും മുസ്‌ലിം ലീഗും മല്‍സരിക്കുന്നതും കോണ്‍ഗ്രസ്സിലെ ആഭ്യന്തര പ്രശ്‌നങ്ങളും സിപിഎമ്മില്‍ സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ടുണ്ടായ വിഷയങ്ങളും തങ്ങള്‍ക്ക് അനുകൂലമായി മാറുമെന്ന വിശ്വാസത്തിലാണ് എസ്ഡിപിഐ സ്ഥാനാര്‍ഥിയും പ്രവര്‍ത്തകരും പ്രചാരണരംഗത്ത് മുന്നേറുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day