|    Jan 18 Wed, 2017 3:08 am
FLASH NEWS

പഴകുളത്തിനും ഹൈസ്‌കൂള്‍ ജങ്ഷനുമിടയില്‍ അപകടം വര്‍ധിക്കുന്നു

Published : 17th October 2016 | Posted By: Abbasali tf

പഴകുളം: കായംകുളം-പുനലൂര്‍ റോഡില്‍ പഴകുളത്തിനും ഹൈസ്‌കൂള്‍ ജങ്ഷനും ഇടയില്‍ അപകടങ്ങള്‍ വര്‍ധിക്കുന്നു. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ നാല്‍പതോളം ആളുകളാണ് വാഹനാപടങ്ങളില്‍ മരിച്ചിട്ടുള്ളത്. അപകടങ്ങള്‍ കൂടിയിട്ടും വേഗനിയന്ത്രണ സംവിധാനങ്ങള്‍ സ്ഥാപിക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് നടപടി സ്വീകരിക്കുന്നുമില്ല. അപകടങ്ങള്‍ പതിവായ ചേന്ദംപള്ളില്‍ ജങ്ഷനില്‍ യാത്രക്കാരുടെ കാഴ്ചമറച്ച് സ്ഥാപിച്ചിരിക്കുന്ന അപകടസൂചനാബോര്‍ഡ് മാറാനും അധികൃതര്‍ തയ്യാറായിട്ടില്ല. ഹൈസ്‌കൂള്‍ ജങ്ഷന്‍, ചേന്ദംപള്ളില്‍, വായനശാല ജങ്ഷന്‍, 14ാം മൈല്‍, ലൈഫ്‌ലൈന്‍ ആശുപത്രിക്ക് കിഴക്കുവശം, ആമ്പാടി ജങ്ഷന്‍ തെങ്ങുംതാരയ്ക്കു കിഴക്ക് ഭാഗം എന്നിവിടങ്ങളിലെ വളവുകളിലാണ് അപകടങ്ങളില്‍ ഏറിയതും നടന്നിട്ടുള്ളത്. എന്നാല്‍  അപകടങ്ങള്‍ ഏറിയിട്ടും വേഗനിയന്ത്രണ സംവിധാനങ്ങളോ ഡിവൈഡറുകളൊ സ്ഥാപിക്കുന്നതിന് കെ.എസ്.ടി.പി അധികൃതര്‍ നടപടിയെടുത്തിട്ടില്ല. ഏറ്റവും അധികം അപകടങ്ങള്‍ നടക്കുന്ന ആമ്പാടി ജങ്ഷനിലെ ഇറക്കത്ത് നേരത്തെ കേന്ദ്രീയവിദ്യാലയത്തിലെ വിദ്യാര്‍ഥിനി അപകടത്തില്‍ മരിച്ചതിനെ തുടര്‍ന്ന് ഡിവൈഡറുകള്‍ സ്ഥാപിച്ചിരുന്നു.എന്നാല്‍ മാസങ്ങള്‍ക്കുശേഷം അത് എടുത്തുമാറ്റുകയായിരുന്നു. ചേന്ദംപള്ളില്‍ ജങ്ഷനില്‍ കെപി റോഡിലേക്ക് ഈ.വി. റോഡില്‍നിന്നും വാഹനങ്ങള്‍ അമിതവേഗതയില്‍ കയറുന്നതിനാല്‍ നിരവധി അപകടങ്ങളാണ് ദൈനംദിനം നടക്കുന്നത്. ഇവിടെ ഹംപ് സ്ഥാപിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടിട്ടും നടപ്പായില്ല. ജങ്ഷനില്‍ മിത്രപുരം റോഡില്‍ നിന്നും വരുന്ന വാഹനങ്ങളുടെ കാഴ്ചമറച്ച് നില്‍ക്കുന്ന അപകടസൂചനാബോര്‍ഡ് മാറ്റി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും നടപടിയില്ല. റോഡിന്റെ പലഭാഗത്തും അരികിലെ മണ്ണ് ഒലിച്ചുപോയതുകാരണം കാല്‍നടയാത്രയും ദുരിതത്തിലാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 11 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക