|    Dec 14 Fri, 2018 9:04 am
FLASH NEWS

പഴകിയ വസ്ത്രങ്ങള്‍ അയക്കുന്നത് തടയണമെന്ന്

Published : 13th August 2018 | Posted By: kasim kzm

എടക്കര: നിലമ്പൂര്‍ മേഖലയില്‍ പ്രളയക്കെടുതിമൂലം ദുരിതമനുഭവിക്കുന്നവരെ മാറ്റി പാര്‍പ്പിച്ച ക്യാമ്പുകളിലേക്ക് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഉപയോഗിച്ച് പഴകിയ വസ്ത്രങ്ങള്‍ അയക്കുന്നത് തടയണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് നിലമ്പൂര്‍ മേഖലാ കമ്മിറ്റി ആവശ്യപ്പെട്ടു.
ക്യാംപുകളില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണവും വസ്ത്രവും മറ്റും എത്തിക്കാന്‍ കയ്യും മെയ്യും മറന്ന് കഷ്ടപ്പെട്ടുന്ന ദുരിതാശ്വാസ പ്രവര്‍ത്തനത്തെ ഒട്ടും വില കുറച്ച് കാണുന്നില്ല. അത് തുടരുകയും വേണം. എന്നാല്‍ ഉപയോഗിച്ച വസ്ത്രം ഉപയോഗിക്കുന്നത് ത്വക്ക് രോഗങ്ങളടക്കമുള്ള വയ്ക്ക് കാരണമായേക്കും. മാത്രമല്ല അത് ക്യാംപ് നിവാസികളുടെ ആത്മവിശ്വാസം തകര്‍ക്കുന്ന നടപടിയും ആണ്. ഓണക്കോടിയും പെരുന്നാള്‍ പുത്തനും ഒന്നിച്ചു വന്ന സാഹചര്യത്തില്‍ പുതുവസ്ത്രങ്ങള്‍ നല്‍കാന്‍ ആളുകളും സംഘടനകളും തയ്യാറാകണം.
പരിഷത്ത് പ്രളയ ദുരന്തത്തിന്റെ സമഗ്രമായ മാപ്പിംഗ് നിര്‍മ്മാണത്തിലാണെന്നും ഭാരവാഹികള്‍ അറിയിച്ചു. അഡ്വ. കെ കെ രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. പി ശ്രീജ പരിഷത്ത് ശൈലിയില്‍ നടത്തുന്ന ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ റിപ്പോര്‍ട്ട് ചെയതു. കെ അരുണ്‍കുമാര്‍, പി സജിന്‍, കെ രാജേന്ദ്രന്‍, അരുണ്‍ ഭാസ്‌കര്‍, എസ് ബി ഷാജി, പി ലിനീഷ്, മധുസൂദനന്‍ മാസ്റ്റര്‍, കെ അബ്ദുറഹിമാന്‍, എന്നിവര്‍ ദുരിതാശ്വാസ പ്രവര്‍നങ്ങളിലെ തുടര്‍ നടപടികള്‍ വിശദീകരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss