|    Jan 18 Wed, 2017 11:54 pm
FLASH NEWS

പഴകിയ മല്‍സ്യങ്ങള്‍സൂക്ഷിച്ചിരുന്ന അനധികൃത ടാങ്കുകള്‍ പൊളിക്കാന്‍ നടപടി

Published : 20th October 2016 | Posted By: SMR

കുന്നംകുളം: കുന്നംകുളം പാറയില്‍ മാര്‍ക്കറ്റിലെ മല്‍സ്യവില്‍പനക്കാരുടെ അനധികൃത ടാങ്കുകള്‍ പൊളിക്കാന്‍ നഗരസഭ നോട്ടീസ് നല്‍കി. സ്റ്റാളുകളില്‍ സ്ലാബുകള്‍ നിരത്തി വലിയ ടാങ്കുകളുണ്ടാക്കി പഴകിയ മല്‍സ്യങ്ങള്‍ സൂക്ഷിച്ചുവില്‍പന നടത്തുന്നത് ആരോഗ്യ വിഭാഗം കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. അനധികൃതമായി നിര്‍മിച്ച ടാങ്കുകളില്‍ മാസങ്ങളോളം പഴക്കമുളള മല്‍സ്യങ്ങള്‍ സൂക്ഷിച്ചു വില്‍പന നടത്തുന്നതായി ചൂണ്ടിക്കാട്ടി നഗരസഭാ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ സുമഗംഗാധരനാണ് നഗരസഭ സെക്രട്ടറിക്കും, ചെയര്‍പഴ്‌സനും പരാതി നല്‍കിയത്.  അമോണിയ ഇട്ട് സൂക്ഷിക്കുന്ന പഴകിയ മീനുകള്‍ കുന്നംകുളത്തും പരിസരങ്ങളിലും വ്യാപകമായി വില്‍പന നടത്തുന്നതായി സ്ഥിരം സമിതിക്ക്  പരാതി ലഭിച്ചിരുന്നു. ഇതേ തുടര്‍ന്ന് ആരോഗ്യ സ്ഥിരം സമതി അംഗങ്ങളുടെ നേതൃത്വത്തില്‍ പാറയില്‍ മാര്‍ക്കറ്റില്‍ മിന്നല്‍ പരിശോധന നടത്തിയിരുന്നു. സ്റ്റാളുകളില്‍ സ്ലാബുപയോഗിച്ച് നിര്‍മിച്ച ടാങ്കുകളില്‍ വിലകൂടിയ കടല്‍മല്‍സ്യങ്ങള്‍ സൂക്ഷിച്ചിരുന്നതായി കണ്ടെത്തുകയും ചെയ്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 7 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക